അന്തർദേശീയം

ആകാശത്ത് വിസ്മയ കാഴ്ച ഒരുക്കി ശുക്ര–വ്യാഴ ഗ്രഹ സംഗമം

വാഷിങ്ടൺ ഡിസി : ആകാശത്ത് ഏറ്റവും തിളക്കത്തിൽ കാണപ്പെടുന്ന ഗ്രഹമായ ശുക്രനും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും പടിഞ്ഞാറൻ സന്ധ്യാമാനത്ത് അസാധാരണമായ ഒരടുപ്പത്തിലേക്ക് നീങ്ങുന്നു ഇന്നും നാളെയും അടുപ്പം അതിന്റെ ക്ലൈമാക്സിലായിരിക്കും. അൽപം താഴെ സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനെയും കാണാം.

ഈ സംഗമ വേദിയുടെ അൽപം വടക്കായി കാണുന്ന മിഥുനം രാശിയിലെ പൊളാക്സ്, കാസ്റ്റർ എന്നീ നക്ഷത്രങ്ങൾ ഗ്രഹസംഗമത്തിന് മാറ്റുകൂട്ടും. 16, 17 തീയതികളിൽ ചന്ദ്രക്കലയും ഈ സംഗമവേദിയിലെത്തുന്നതോടെ പശ്ചിമ സന്ധ്യാവാനം മനോഹാരിതയുടെ മായിക പരിവേഷത്തിലായിരിക്കുമെന്നും. ഇതേ കൗതുകം ഇതുപോലെ കാണുക ഇനി 2085 ൽ മാത്രമാണെന്ന് ചില നിരീക്ഷകർ പറയുന്നു. ഇന്നും നാളെയും സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ (യൂറോപ്പിൽ പ്രാദേശിക സമയം ഏകദേശം 21:30 മുതൽ 22:00 വരെ) പുറത്തേക്ക് നോക്കുക . സൂര്യൻ അസ്തമിച്ചതിന് ഏകദേശം 2 മണിക്കൂർ കഴിഞ്ഞ് ഗ്രഹങ്ങൾ അസ്തമിക്കും.

മൺസൂൺ മേഘങ്ങൾ അൽപം മാറിനിന്നാൽ വെറും കണ്ണുകൊണ്ടു തന്നെ ഈ മനോഹരമായ ദൃശ്യം കാണാം. ഒരു സാധാരണ മൊബൈൽ ഫോണിൽപ്പോലും ഇതിന്റെ ചിത്രവും പകർത്താനാവും. വലിയ ടെലിസ്കോപ്പിൽ മൊത്തത്തിലുള്ള കാഴ്ച ലഭിക്കില്ല. ഗ്രഹസംഗമം എന്നാൽ ഭൂമിയിൽ നിന്നുള്ള കാഴ്ചയാണ് മാത്രമാണ് ഉദ്ദേശിക്കുന്നത്. ഈ ഗ്രഹങ്ങൾ തമ്മിൽ കോടിക്കണക്കിനു കി.മീ അകലമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button