അന്തർദേശീയം
ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായിരാജ്നാഥ് സിങ്, മുറിവേറ്റൽ ഇന്ത്യ ഒരാളെയും വെറുതെവിടില്ല
വാഷിങ്ടന്‍: ഇന്ത്യയ്ക്കു മുറിവേറ്റാല്‍ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്.
ചൈനയുമായി ലഡാക്ക് അതിര്‍ത്തിയിലുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ചാണ് പ്രതിരോധമന്ത്രി പ്രസ്താവിച്ചത്. ഇന്ത്യന്‍ സൈനികരുടെ ധീരപ്രകടനത്തെ അദ്ദേഹം എടുത്തുപറഞ്ഞു.
‘ഇന്ത്യന്‍ സൈനികര്‍ എന്താണ് ചെയ്തതെന്ന് എനിക്ക് പുറത്തു പറയാനാകില്ല, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എന്താണെന്നതും. പക്ഷേ, ചൈനയ്ക്ക് കൃത്യമായി ആ സന്ദേശം കിട്ടി – മുറിവേറ്റാല്‍ ഇന്ത്യ ഒരാളെയും വെറുതേവിടില്ല എന്നത്.’ അദ്ദേഹം പറഞ്ഞു.
ഇന്ത്യ – യുഎസ് മന്ത്രിതല ചര്‍ച്ചയ്ക്ക് വാഷിങ്ടണിലുള്ള അദ്ദേഹം പിന്നീട് ഹവായിലും സാന്‍ഫ്രാന്‍സിസ്കോയിലും എത്തുകയായിരുന്നു.