കേരളം

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനു പാർട്ടിയുടെ വിലക്കില്ല; ശശി തരൂർ


സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളിൽ പങ്കെടുക്കുന്നതിനു പാർട്ടി വിലക്കില്ലെന്നു കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ‘ആരും എന്നെ വിലക്കിയിട്ടില്ല. പാർട്ടി കോൺഗ്രസ് ദേശീയ സമ്മേളനമാണ്. അതിൽ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ തെറ്റില്ല. ജനാധിപത്യത്തിൽ വിരുദ്ധ ചേരികളിലുള്ളവർ ചർച്ചകളിൽ ഏർപ്പെടണം.’ തരൂർ പറഞ്ഞു. വിലക്കിയാൽ സോണിയാ ഗാന്ധിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ ശശി തരൂർ എംപി, രമേശ് ചെന്നിത്തല, കെ.വി.തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സിൽവർലൈൻ വിഷയത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് ശക്തമായ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സിപിഎം വേദികളിലെ കോൺഗ്രസ് സാന്നിധ്യം ജനങ്ങൾക്കു തെറ്റായ സന്ദേശം നൽകുമെന്നാണു കെപിസിസി നേതൃത്വം കരുതുന്നത്. സിപിഎം പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ പങ്കെടുക്കരുതെന്ന് എംപിമാരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു.
പാർട്ടിയുടെ വിലക്കുണ്ടെന്നു പറഞ്ഞു കോൺഗ്രസ് നേതാക്കൾ പിന്മാറിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button