സ്പോർട്സ്

ആറാം വയസിൽ നടക്കാൻ വരെ തനിക്ക് സധിച്ചിരുന്നില്ലെന്നും വീടിനുള്ളിൽ ഇഴഞ്ഞാണ് നീങ്ങിയിരുന്നതെന്നും അക്തർ


രാജ്യാന്തര ക്രിക്കറ്റില്‍ ആക്രമണോത്സുകത കൊണ്ടും വേഗത കൊണ്ടും ലോകത്തെ അമ്ബരപ്പിച്ച ക്രിക്കറ്ററാണ് പാകിസ്ഥാന്റെ പേസ് എക്‌സ്‌പ്രസ് ഷൊയേബ് അക്തര്‍.
രാജ്യാന്തര ക്രിക്കറ്റില്‍ 444 വിക്കറ്റുകള്‍ സ്വന്തമാക്കിയ കളിക്കളത്തിലെ കരുത്തുറ്റ താരത്തിന് നടക്കാന്‍ പോലും കഴിയില്ലെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതിയ കാലമുണ്ടായിരുന്നു. ഇതിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.
ക്രിക്കറ്റില്‍ നിന്നും വിരമിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോളാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. ആറാം വയസില്‍ നടക്കാന്‍ വരെ തനിക്ക് സധിച്ചിരുന്നില്ലെന്നും വീടിനുള്ളില്‍ ഇഴഞ്ഞാണ് നീങ്ങിയിരുന്നതെന്നും അക്തര്‍ പറയുന്നു. എന്നെചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞത് ഒരു സാധാരണക്കുട്ടിയെ പോലെ എനിക്ക് ഒരിക്കലും ഓടാന്‍ സാധിക്കില്ല എന്നായിരുന്നു.
ബാല്യത്തില്‍ മാത്രമല്ല കരിയറിലും തുടര്‍ച്ചയായ പരിക്കാണ് എന്നെ കാത്തുനിന്നത്. പാകിസ്താന്‍ ടീമില്‍ ഇടം നേടാന്‍ കളിക്കാരുടെ തിരക്കേറിയ അക്കാലത്ത് ടീമില്‍ ഇടം നേടാന്‍ പലപ്പോഴും പരിക്കുകള്‍ മറച്ചുവെയ്ക്കേണ്ടി വന്നു.
അക്തറിന് എന്തുകൊണ്ടാണ് തുടര്‍ച്ചയായി മത്സരിക്കാന്‍ കഴി‌യാത്തതെന്ന് മാധ്യമങ്ങള്‍ മനസിലാക്കിയില്ല. കരിയറില്‍ ഇടതു കാല്‍മുട്ടില്‍ 9 തവണ ശസ്ത്രക്രിയ വേണ്ടിവന്നു.42 കുത്തിവയ്പ്പിനും, 62 തവണ വിശ്രമത്തിനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അക്കാലത്ത് ഞാന്‍ എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാകും എന്നാലോചിച്ച്‌ നോക്കു. അക്തര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button