മാൾട്ടാ വാർത്തകൾ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂൺ 24ന് സുരക്ഷാ മോക് ഡ്രിൽ

മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാളെ (ജൂൺ 24 ചൊവ്വാഴ്ച) സുരക്ഷാ മോക് ഡ്രിൽ. രാവിലെ നടക്കുന്ന മോക് ഡ്രില്ലിൽ അടിയന്തിര സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള വിമാനത്താവളത്തിന്റെ കഴിവാണ് വിലയിരുത്തപ്പെടുക. നിലവിലുള്ള ആശയവിനിമയ സംവിധാനങ്ങളും എമർജൻസി സംവിധാനങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളുമെല്ലാം ഈ മോക് ഡ്രില്ലിൽ പങ്കെടുക്കും. ഈ മോക് ഡ്രിൽ ഒരു യാത്രക്കാരുടെയും യാത്രകളെ ബാധിക്കില്ലെന്നും വിമാനത്താവള പരിധിക്കു ചുറ്റുമുള്ള അടിയന്തര വാഹനങ്ങൾ ഉൾപ്പെടെയുള്ള അസാധാരണ പ്രവർത്തനങ്ങൾ യാത്രികരുടെ ആശങ്കയ്ക്ക് കാരണമാകരുതെന്നും വിമാനത്താവളവക്താവ് കൂട്ടിച്ചേർത്തു.