അന്തർദേശീയം
ബ്രസീലില്‍ ബലൂണ്‍ സവാരിക്കിടെ അപകടം; എട്ടുപേര്‍ക്ക് ദാരുണാന്ത്യം

സാവോ പോളോ : ബ്രസീലില്‍ ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ സാന്താ കാറ്ററിനയില്‍ യാത്രക്കാരുമായി പോയ ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്ന് വീഴുകയായിരുന്നു. പുലര്‍ച്ചെ നടന്ന പറക്കലിനിടെയായിരുന്നു സംഭവം.
സഞ്ചാരികളുമായി ആകാശത്ത് നീങ്ങുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണില്‍ തീപ്പിടിത്തമുണ്ടായതാണ് അപകടകാരണം. 21 പേര്‍ ബലൂണ്‍ സവാരിയിലുണ്ടായിരുന്നു. സാന്റാ കാതറീനയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.പ്രിയ ഗ്രാന്‍ഡെ നഗരത്തിലാണു ബലൂണ്‍ തകര്‍ന്നുവീണതെന്നു സംസ്ഥാന അഗ്‌നിശമന വകുപ്പ് അറിയിച്ചു.
വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. 13 സഞ്ചാരികളെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധലകൃതര്‍ അറിയിച്ചു. ബലൂണ്‍ തകര്‍ന്നു തീപിടിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.