കേരളം

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയ്ക്കു പിന്നാലെ പാചക വാതക വിലയിലും വന്‍ വര്‍ദ്ധനവ്… ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപ കൂടി

രാജ്യത്ത് ഇന്ധന വില കൂട്ടി. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്. ഇതോടനുബന്ധമായി സംസ്ഥാനത്തും ഇന്ധനവില വര്‍ധിച്ചു.


പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധനയ്ക്കു പിന്നാലെ പാചക വാതക വിലയിലും വന്‍ വര്‍ദ്ധനവ്…ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.

കൊച്ചിയില്‍ 956 രൂപയാണ് പുതിയ വില. അഞ്ച് കിലോയുടെ സിലിണ്ടറിന് 13 രൂപയാണ് കൂട്ടിയത്. രാജ്യത്ത് ഡീസല്‍ ലിറ്ററിന് 85 പൈസയും, പെട്രോളിന് 88 പൈസയും ഇന്നലെ കൂട്ടിയിരുന്നു. 138 ദിവസത്തിന് ശേഷമാണ് ഇന്ധനവില വര്‍ദ്ധിച്ചത്.
പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107 രൂപ 23 പൈസയും, ഡീസലിന് 94 രൂപ 32 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 105 രൂപ 45 പൈസയും ഡീസലിന് 92 രൂപ 61 പൈസയുമായി.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്‍പാണ് രാജ്യത്ത് എണ്ണവിലയില്‍ വര്‍ദ്ധനവ് ഉണ്ടായത്.
പിന്നീട് യുക്രെയിന്‍-റഷ്യ യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നെങ്കിലും രാജ്യത്ത് അതിന്റെ പ്രതിഫലനമുണ്ടായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button