അന്തർദേശീയം

ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ല : ബഹ്‌റൈന്‍

മനാമ : ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍. തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബഹ്റൈന്‍ ഇറാന്റെ ക്ഷണം നിരസിച്ചത്.

ഹോര്‍മുസില്‍ താത്കാലിക ഇടനാഴി തുറക്കുന്നതും സുരക്ഷിതമായ പാതയൊരുക്കുന്നതുമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടികാഴ്ചയ്ക്ക് വിളിച്ചത്. ഇന്ന് (തിങ്കളാഴ്ച) ഒമാനിലെ സലാലയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ക്ക് ഒപ്പം ഇറാഖ് സംഘത്തിനും ക്ഷണമുണ്ട്. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് ബഹ്‌റൈന്‍ അറിയിച്ചിരിക്കുന്നത്. ഇറാന്‍ തങ്ങളെ കാര്യമായി ആക്രമിച്ചു. ഇപ്പോഴും പല മേഖലകളിലും ആക്രമണം തുടരുകയാണ്. ഇതിനെ നിസാരമായി കാണാന്‍ ആകില്ല. നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച എന്നാണ് ബഹ്‌റൈന്റെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button