മാൾട്ടാ വാർത്തകൾ

യുവധാരയുടെ രണ്ടാം വാർഷിക സമ്മേളനത്തിന്റെ പ്രവേശന പാസ് വിതരണ ഉദ്ഘാടനം ഇന്ത്യൻ ഹൈകമ്മീഷണർ നിർവഹിച്ചു.

ബിർക്കിക്കാര : യുവധാര സാംസ്കാരിക വേദി മാൾട്ടയുടെ രണ്ടാം വാർഷികാഘോഷവും അതിനോടനുബന്ധിച്ചു നടക്കുന്ന പാൻ ഇന്ത്യൻ മ്യൂസിക്കൽ ഫെസ്റ്റിന്റേയും പ്രവേശന പാസുകളുടെ വിതരണ ഉദ്ഘാടനം മാൾട്ടയിലെ ഇന്ത്യൻ ഹൈ കമ്മിഷണർ നിർവഹിച്ചു. കൂടിക്കാഴ്ചയിൽ യുവധാരയെ പ്രതിനിധീകരിച്ച് സെക്രട്ടറി ബെസ്റ്റിൻ വർഗീസ് , എക്സിക്യൂട്ടിവ് അംഗം അയൂബ് തവനൂർ എന്നിവർ പങ്കെടുത്തു. നവംബർ 20 -ന് എംസിദാ ജൂനിയർ കോളേജിൽ വെച്ച് വൈകിട്ട് 3.30 മുതലാണ് യുവധാരയുടെ വാർഷിക ആഘോഷം നടത്തപ്പെടുന്നത് .

പ്രസ്തുത സമ്മേളനത്തിൽ മലയാളത്തിലെ പ്രശസ്ത പിന്നണിഗായകരും, മ്യൂസിഷ്യന്മാരും കൂടാതെ മാൾട്ടയിലെ  സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും. വാർഷിക ആഘോഷങ്ങൾക്ക് മികവ് കൂട്ടാൻ മാൾട്ടയിലെ കലാ പ്രതിഭകളുടെ മികവുറ്റ പ്രകടനവും ഉണ്ടാകും


അഞ്ചു വർഷത്തിന് ശേഷമാണ് മാൾട്ടയിൽ ഇത്തരത്തിൽ ഒരു മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്.
എൻട്രി പാസ്സ് ഭക്ഷണം ഉൾപ്പെടെ 30 യൂറോ ആണ്. ആദ്യം ബുക്ക്‌ ചെയ്യുന്നവർക്ക് മാത്രം ആണ് പ്രവേശനം
പാസ്സുകൾ ലഭിക്കുന്നതിനായി +356-77938389, +356 -77793649, +356-77140996 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് യുവധാര അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button