ദേശീയം

കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് 5 സൈനികർ മരണപെട്ടു ; ഇടിമിന്നലേറ്റതെന്ന് സംശയം.

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ സൈനിക വാഹനത്തിന് തീപിടിച്ച് 5 ജവാൻമാർ മരണപ്പെട്ടു. ഭട്ട ധുരിയൻ മേഖലയിലെ ഹൈവേയിലാണ് സംഭവം. മലയോര മേഖലയിലെ കനത്ത മഴയ്‌ക്കിടെ, ഇടിമിന്നലേറ്റതിനെ തുടർന്നാകാം തീപിടിത്തമുണ്ടായതെന്നാണ് സൂചന. സൈന്യവും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button