മാൾട്ടാ വാർത്തകൾ

എയർ കൺട്രോളർമാരുടെ സമരം: കെഎം മാൾട്ട എയർലൈൻസ് വ്യാഴാഴ്ചയിലെ പാരീസ് സർവീസുകൾ റദ്ദാക്കി

ഫ്രാൻസിലെ വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യാൻ സാധ്യത

എയര്‍ കണ്‍ട്രോളര്‍മാരുടെ സമരം മൂലം പാരീസിലേക്കുള്ള നാളത്തെ 25-04-24 കെഎം മാള്‍ട്ട എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കി.മാള്‍ട്ടയ്ക്കും പാരീസ് ചാള്‍സ് ഡി ഗല്ലിനുമിടയില്‍ KM478/KM479, മാള്‍ട്ടയ്ക്കും പാരീസ് ഓര്‍ലിക്കും ഇടയില്‍ KM466/KM467 എന്നിവയും  റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ 00 356 2135 6000 എന്ന നമ്പറില്‍ KM മാള്‍ട്ട എയര്‍ലൈന്‍സ്  കസ്റ്റമര്‍ സര്‍വീസ് സെന്ററുമായോ ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചുകൊണ്ട് മുഴുവന്‍ ടിക്കറ്റ് റീഫണ്ടും സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്. ട്രാവല്‍ ഏജന്റ് മുഖേന ബുക്ക് ചെയ്ത യാത്രക്കാര്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി റീഫണ്ട് അഭ്യര്‍ത്ഥന സമര്‍പ്പിക്കാന്‍ കഴിയുന്ന ട്രാവല്‍ ഏജന്റിനെ ബന്ധപ്പെടേണ്ടതാണ്.

മാള്‍ട്ടയ്ക്കും ലിയോണിനുമിടയിലുള്ള KM454/455 ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുമെങ്കിലും ഏകദേശം 1 മണിക്കൂര്‍ 20 മിനിറ്റ് കാലതാമസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ഫ്രാന്‍സിന്റെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിന്റെ പുനരുദ്ധാരണത്തോട് അനുബന്ധമായി ശമ്പള വര്‍ദ്ധന സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഫ്രഞ്ച് ട്രേഡ് യൂണിയനുകള്‍ വ്യാഴാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തത്. തങ്ങളുടെ ആവശ്യങ്ങള്‍  അംഗീകരിച്ചില്ലെങ്കില്‍ മെയ് അവധി വാരാന്ത്യത്തില്‍ തുടര്‍ പണിമുടക്കിന് ഉത്തരവിടുമെന്ന് പ്രധാന എയര്‍ ട്രാഫിക് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.ഫ്രാന്‍സിന്റെ ഡിജിഎസി ഏവിയേഷന്‍ അതോറിറ്റിയും ടുലൂസ്, നൈസ് വിമാനത്താവളങ്ങളില്‍ 60 ശതമാനവും മറ്റ് പ്രാദേശിക വിമാനത്താവളങ്ങളില്‍  50 ശതമാനവും വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ ട്രാഫിക് യൂണിയനായ എസ്എന്‍സിടിഎയും
മെയ് 9 വ്യാഴാഴ്ച മുതല്‍ മെയ് 11 ശനിയാഴ്ച വരെ മൂന്ന് ദിവസങ്ങളില്‍ പണിമുടക്കുമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button