അന്തർദേശീയം

താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ റഷ്യ


മോസ്‌കോ: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികള്‍ക്ക് സുരക്ഷിതമായി മടങ്ങുന്നതിന് താത്ക്കാലികമായി പ്രദേശിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ റഷ്യ.
അഞ്ച് മണിക്കൂര്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെടിനിര്‍ത്തല്‍ നിലവില്‍ വരുന്ന സമയം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മോസ്‌കോ സമയം രാവിലെ 10 മണിക്ക് നിലവില്‍ വരുമെന്നാണ് സൂചന. കീവ് സമയം രാവിലെ 8 മണിക്കാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരിക. (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 11.30ന്).

രക്ഷാപ്രവര്‍ത്തനത്തിന് മനുഷ്യത്വ ഇടനാഴി ഒരുക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങള്‍ വഴി രക്ഷാപ്രവര്‍ത്തനം നടത്താനാണ് നീക്കം. റഷ്യ രക്ഷാപ്രവര്‍ത്തനത്തിന് 130 ബസുകള്‍ ഇന്നലെ സജ്ജമാക്കിയിരുന്നു.

താത്ക്കാലി വെടിനിര്‍ത്തലിന് ഇന്ത്യ യുക്രൈനോടും റഷ്യയോടും അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന റഷ്യ-യുക്രൈന്‍ ചര്‍ച്ചയിലും മനുഷ്യത്വ ഇടനാഴി പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചിരുന്നു. പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് യുക്രൈനും അറിയിച്ചിരുന്നു.

കര്‍കീവ്, സൂമി എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും മറ്റ് വിദേശികളേയും ഒഴിപ്പിക്കാന്‍ ബസ്സുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് റഷ്യ യു.എന്‍ രക്ഷാ കൗണ്‍സിലില്‍ അറിയിച്ചിരുന്നു. യുക്രൈന്റെ ആണവ നിലയം റഷ്യ ആക്രമിച്ചതിനു പിന്നാലെയാണ് രക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. 3700 ഇന്ത്യക്കാരെ യുക്രൈന്‍ കര്‍കീവിലും സുമിയിലും ബലമായി പിടിച്ചുവച്ചിരിക്കുകയാണെന്നും റഷ്യ ആരോപിച്ചിരുന്നു.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button