അന്തർദേശീയം

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം പ്രഖ്യാപിച്ച് ദുബായ്

35 ബില്യൺ യുഎസ് ഡോളർ ചെലവിൽ പുതിയ വിമാനത്താവള പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം, തുറമുഖം, നഗര കേന്ദ്രം, പുതിയ ആഗോള കേന്ദ്രം എന്നിവയായി ദുബായ് മാറുമെന്ന് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  പറഞ്ഞു.പുതിയ വിമാനത്താവളം അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് എന്നാണ് നാമകരണം ചെയ്യുക. കൂടാതെ അഞ്ച് സമാന്തര റൺവേകളും 260 ദശലക്ഷം യാത്രക്കാർക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയും 400 എയർക്രാഫ്റ്റ് ഗേറ്റുകളും ഉണ്ടാകും.”പുതിയ പദ്ധതി “നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും തുടർച്ചയായതും സുസ്ഥിരവുമായ വികസനം ഉറപ്പാക്കും” എക്‌സിലെ ഒരു പോസ്റ്റിൽ ദുബായ് ഭരണാധികാരി പറഞ്ഞു.

അഞ്ച് പ്രത്യേകതകൾ

1 പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരുമായി അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും വലിയ കപ്പാസിറ്റിയായി മാറും.

2 ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ എല്ലാ പ്രവർത്തനങ്ങളും വരും വർഷങ്ങളിൽ പുതിയ മൾട്ടി-ബില്യൺ ഡോളർ പ്രോജക്റ്റിലേക്ക് മാറ്റും. ഇത് നിലവിലെ വിമാനത്താവളത്തിൻ്റെ അഞ്ചിരട്ടി വലുതായിരിക്കും.

വിമാനത്താവളത്തിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും ഉണ്ടാകും. ദുബായിലെ വ്യോമയാന മേഖല ആദ്യമായി പുതിയ വ്യോമയാന സാങ്കേതികവിദ്യകൾ കാണും.

4 ദുബൈ സൗത്തിലെ വിമാനത്താവളത്തിന് ചുറ്റും ഒരു നഗരം മുഴുവനും നിർമ്മിക്കും. കാരണം ഈ സ്വപ്ന പദ്ധതി ഒരു ദശലക്ഷം ആളുകൾക്ക് പാർപ്പിടമെന്ന ആവശ്യത്തിലേക്ക് നയിക്കും.

5 ലോജിസ്റ്റിക്‌സ്, എയർ ട്രാൻസ്‌പോർട്ട് മേഖലകളിലെ ലോകത്തെ മുൻനിര കമ്പനികൾക്ക് വിമാനത്താവളം ആതിഥേയത്വം വഹിക്കും. പുതിയ ടെർമിനലിന് 128 ബില്യൺ ദിർഹം (34.85 ബില്യൺ യുഎസ് ഡോളർ അല്ലെങ്കിൽ 2.9 ലക്ഷം കോടി രൂപ) ചിലവാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button