കേരളം

സവിശേഷതകൾ ഏറെ..വികസന കാഴ്ചപാടുകളും; ചരിത്രത്തിൽ ഇടം നേടി CPIM സംസ്ഥാന സമ്മേളനം സമാപിച്ചു

സവിശേഷതകൾ കൊണ്ട് ചരിത്രത്തിൽ ഇടം നേടിയാണ് സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് തിരശ്ശീല വീഴുന്നത്. ഭാവി കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾ പങ്കുവച്ച ഒരു രാഷ്ട്രീയസമ്മേളനം എന്നതാണ് എറണാകുളം സമ്മേളനത്തിൻ്റെ സവിശേഷത. നേതൃനിരയിലുണ്ടായിരുന്ന പ്രമുഖർ തന്നെ പുതുതലമുറക്കായി വഴിമാറുന്നതും ഈ സമ്മേളനത്തിൽ കണ്ടു. കൊവിഡ് മൂലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നുവെങ്കിലും സമ്മേളനത്തെ ജനകീയ ഉത്സവമാക്കി മാറ്റാൻ സംഘാടകർക്ക് കഴിഞ്ഞു.
കൊവിഡ് വ്യാപനം കുറഞ്ഞു നിന്ന ഘട്ടത്തിലായിരുന്നു സംസ്ഥാനസമ്മേളനത്തിന് തീയ്യതി നിശ്ചയിച്ചതെങ്കിലും പ്രചരണം ഒരു ഘട്ടം പിന്നിട്ടപ്പോൾ മൂന്നാം തരംഗം രൂക്ഷമായി. പിന്നീട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ സമ്മേളന സന്ദേശം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിലായി ശ്രദ്ധ. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ അനുബന്ധ പരിപാടികൾ പലതും ഉപേക്ഷിക്കേണ്ടി വന്നു. സമ്മേളന ദിവസങ്ങളിൽ കോവിഡ് വ്യാപനത്തിൽ കുറവ് വന്നുവെങ്കിലും നിയന്ത്രണങ്ങൾ പാലിച്ചു മുന്നോട്ട് പോകാനായിരുന്നു സംഘാടക സമിതിയുടെ തീരുമാനം. ഇതിനായി ബോൾഗാട്ടിയിൽ നിശ്ചയിച്ച വേദി മറൈൻ ഡ്രൈവിലേക്ക് മാറ്റി.
കമ്മ്യൂണിസ്റ്റ് അച്ചടക്കം എന്ത് എന്നത് മെട്രോ നഗരവാസികൾക്ക് ബോധ്യപ്പെട്ട ദിവസങ്ങളായിരുന്നു സമ്മേളന നാളുകൾ. പുതിയ നേതൃനിരയെ തെരഞ്ഞെടുത്തപ്പോഴും സി പി ഐ എം മറ്റ് പാർട്ടികൾക്ക് മാതൃകയായി. കോടിയേരി വീണ്ടും സിപിഐ എം സംസ്ഥാന സെക്രട്ടറി.

75 വയസ്സ് പിന്നിട്ടവർ പുതുതലമുറക്കായി മാറി നിൽക്കണമെന്ന കേന്ദ്ര തീരുമാനം തികഞ്ഞ അച്ചടക്കത്തോടെ നടപ്പാക്കാൻ പാർട്ടിക്കായി. ദീർഘകാലം നേതാക്കളായിരുന്നവർ കമ്മറ്റികളിൽ നിന്നും ഒഴിവാക്കപ്പെടുമ്പോൾ പൊട്ടിത്തെറി പ്രതീക്ഷിച്ചവർക്ക് നിരാശരാകേണ്ടി വന്നു. അസ്വാരസ്യങ്ങൾക്കായി അച്ചു നിരത്തിയവരും ഇളഭ്യരായി.


88 അംഗ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുത്തപ്പോൾ 16 പേരും പുതുമുഖങ്ങളായി. 13 പേർ വനിതകൾക്ക് പുതിയ സംസ്ഥാന കമ്മറ്റിയിൽ ഇടം നൽകി സി പി ഐ എം മറ്റ് പാർട്ടികൾക്ക് മാതൃകയായി.

പുതുമുഖങ്ങളിൽ 3 പേർ വനിതകളാണ് എന്നും പ്രത്യേകതയായി.നാടിൻ്റെ വികസനം ചർച്ച ചെയ്ത സമ്മേളനം എന്ന സവിശേഷത കൂടിയുണ്ട് എണാകുളം സമ്മേളനത്തിന്. ഭാവി കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾ സമ്മേളന പ്രതിനിധികളുമായി പങ്കുവച്ചത് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു.

മുഖ്യമന്ത്രി അവതരിപ്പിച്ച വികസന നയരേഖ ഭാവി വികസനത്തിലേക്കുള്ള ചൂണ്ടുപലകയായി.പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ വികസിത നാടുകളുടെ നിലവാരത്തിലേക്ക് കേരളത്തെ മാറ്റാനുള്ള ചർച്ചകളാണ് സമ്മേളനത്തിൽ നടന്നത്. ചുരുക്കത്തിൽ അച്ചടക്കവും ദീർഘവീക്ഷണവും കരുതലുമുള്ള പാർട്ടിയാണ് സി പി ഐ എം എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായി മാറി എറണാകുളം സമ്മേളനം.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button