മാൾട്ടാ വാർത്തകൾ

1.5 ബില്യൺ യൂറോയുടെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യ മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ച് സർക്കാർ

1.5 ബില്യൺ യൂറോയുടെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യ മാസ്റ്റർപ്ലാൻ സർക്കാർ പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ദീർഘകാല ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ മാസ്റ്റർപ്ലാൻ ആരോഗ്യ മന്ത്രി ജോ എറ്റിയെൻ അബേല പ്രഖ്യാപിച്ചത്ത്. പുതിയ ആശുപത്രിയുടെ വികസനം, സെന്റ് ലൂക്ക്സ് ആശുപത്രിയുടെ പുനരുജ്ജീവനവും വിപുലീകരണവും, ബോഫ ആശുപത്രിയുടെ നവീകരണം എന്നിവ ഉൾപ്പെടുന്ന ഒരു ദീർഘകാല ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യ അടങ്ങിയതാണ് പുതിയ മാസ്റ്റർപ്ലാൻ.

ഹെൽത്ത്കെയർ കാമ്പസ് മാസ്റ്റർപ്ലാൻ അവസാനിച്ചതായും പദ്ധതി അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും സർക്കാർ പറഞ്ഞു, അതിൽ ഡിസൈൻ വികസനവും നടപ്പാക്കലിന് ആവശ്യമായ പൊതു ടെൻഡറുകൾ തയ്യാറാക്കലും ഉൾപ്പെടുന്നു.

1.5 ബില്യൺ യൂറോയുടെ പദ്ധതി ഗോസോ ജനറൽ ആശുപത്രിയെ ഗോസോയ്ക്കും മാൾട്ടയ്ക്കും സേവനം നൽകുന്ന ഒരു ആധുനികവും പ്രതിരോധശേഷിയുള്ളതുമായ ആരോഗ്യ സംരക്ഷണ കാമ്പസാക്കി മാറ്റാൻ ലക്ഷ്യമിടുന്നു, അതേസമയം സെന്റ് ലൂക്ക്സ് ആശുപത്രിയെ “ആധുനിക ഹെൽത്ത് വില്ലേജ്” ആക്കി വികസിപ്പിക്കുന്ന പദ്ധതി ഏകദേശം 15 വർഷം കൊണ്ടാകും നടപ്പിലാക്കുക.

മാസ്റ്റർപ്ലാനിന് അടിസ്ഥാനമായ പഠനങ്ങളിൽ ജനസംഖ്യാ വിശകലനം, മാൾട്ടയുടെയും ഗോസോയുടെയും ഭാവിയിലെ ആരോഗ്യ ആവശ്യങ്ങൾ വിലയിരുത്തൽ, നിലവിലുള്ള ആരോഗ്യ സേവനങ്ങളിലെ കുറവുകൾ കണ്ടെത്തൽ എന്നിവ ഉൾപ്പെട്ടിരുന്നു.

ദേശീയ പദ്ധതിക്ക് അടിത്തറ ഒരുക്കുന്നതിനായി സാങ്കേതിക പഠനങ്ങൾ, ജിയോടെക്നിക്കൽ അന്വേഷണങ്ങൾ, ആരോഗ്യ സേവന ആസൂത്രണം, ക്യാമ്പസ് മാസ്റ്റർപ്ലാൻ രൂപകൽപ്പനകൾ തുടങ്ങിയവ കഴിഞ്ഞ മാസങ്ങളിൽ നടപ്പാക്കിയതായി അബേല പറഞ്ഞു.

പുതിയ ആശുപത്രി കെട്ടിടത്തിനായി സ്ഥലം ഒരുക്കുന്നതിന് ഗോസോ ക്യാമ്പസിന്റെ വടക്കൻ ഭാഗം മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥിര അടിസ്ഥാനസൗകര്യ പദ്ധതികളിൽ ഒന്നായ പുതിയ ഹെലിപാഡ് ഇപ്പോൾ പുരോഗമിച്ച ഘട്ടത്തിലാണ്. ഇത് ഈ വർഷത്തെ മൂന്നാം പാദത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആശുപത്രികളുടെ ശേഷി വർധിപ്പിക്കുക, പുതിയ സ്പെഷ്യലൈസ്ഡ് സേവനങ്ങൾ ആരംഭിക്കുക, അടിയന്തരാവസ്ഥകൾ നേരിടാനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുക, കാത്തിരിപ്പ് സമയം കുറയ്ക്കുക, കൂടാതെ കൂടുതൽ ആരോഗ്യ സേവനങ്ങൾ ഗോസോ ജനതയ്ക്ക് അടുത്തെത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അബേല പറഞ്ഞു.

“രോഗികൾക്ക് മികച്ച സേവനം നൽകുകയും ഭാവിക്കായി തയ്യാറായിരിക്കുകയും ചെയ്യുന്ന ആരോഗ്യ സംവിധാനങ്ങൾ നിർമ്മിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” എന്ന് അബേല പറഞ്ഞു.

പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയതെന്ന്. മുൻ വർഷങ്ങളിലെ കുറവുകളും സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ട് ഭാവിയിലെ ആരോഗ്യ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് പദ്ധതിയൊരുക്കിയതാണെന്നും ഉപപ്രധാനമന്ത്രി ഇയാൻ ബോർഗ് പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ഇതിനകം ഗോസോ ജനറൽ ആശുപത്രിയിലും സെന്റ് ലൂക്ക്സ് ആൻഡ് കരിൻ ഗ്രെച്ച് ആശുപത്രിയിലും ആരംഭിച്ചിട്ടുണ്ടെന്നും ബോർഗ് വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകർക്കായി മെച്ചപ്പെട്ട സൗകര്യങ്ങൾ, പുതിയ ഉപകരണങ്ങൾ, കൂടാതെ മാൾട്ടയിലും ഗോസോയിലും കൂടുതൽ മെഡിക്കൽ സേവനങ്ങൾ വ്യാപിപ്പിക്കൽ എന്നിവ വഴി സർക്കാർ ആരോഗ്യരംഗത്ത് നിക്ഷേപം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പ്രഖ്യാപനം, മുമ്പ് വൈറ്റൽസ് ഗ്ലോബൽ ഹെൽത്ത് കെയറിന് നൽകിയതും പിന്നീട് സ്റ്റ്യൂവാർഡ് ഹെൽത്ത് കെയറിലേക്ക് കൈമാറിയതുമായ വിവാദ ആശുപത്രി കരാർ അവസാനിച്ചതിന് ശേഷമാണ് വരുന്നത്.

2015-ൽ ഒപ്പുവെച്ച ആ കരാർ സെന്റ് ലൂക്ക്സ് ആശുപത്രി, കരിൻ ഗ്രെച്ച് ആശുപത്രി, ഗോസോ ജനറൽ ആശുപത്രി എന്നിവയുടെ നവീകരണത്തിനും വലിയ നിക്ഷേപത്തിനും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത പല പദ്ധതികളും യാഥാർത്ഥ്യമായില്ല. ഇതോടെ വർഷങ്ങളോളം രാഷ്ട്രീയ വിവാദങ്ങളും കോടതിക്കേസുകളും മാൾട്ടയുടെ ആരോഗ്യ അടിസ്ഥാനസൗകര്യത്തെക്കുറിച്ചുള്ള പൊതുജന വിമർശനങ്ങളും ഉയർന്നു.

2023-ൽ ഒരു കോടതി ആ കരാർ റദ്ദാക്കി. കരാർ അനുവദിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത രീതിയെ കോടതി “വഞ്ചനാപരമായത്” എന്ന് വിശേഷിപ്പിക്കുകയും കടുത്ത വിമർശനം ഉയർത്തുകയും ചെയ്തു.

മുൻ പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ്, മുൻ മന്ത്രി കോൺറാഡ് മിസ്സി, മസ്‌കറ്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് കീത്ത് സ്‌കെംബ്രി എന്നിവരുൾപ്പെടെ നിരവധി സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും ഈ ഇടപാടിൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button