അന്തർദേശീയം

ലണ്ടനിലെ ഹീത്രൂ എയർപോർട്ടില്‍ ‘ബാഗേജ് കടല്‍’


ലോകത്തെ പ്രധാനപ്പെട്ട വിമാനത്തവാളങ്ങളിലൊന്നാണ് ലണ്ടനിലെ ഹീത്രൂ. അവിടുത്തെ ഒരു ടെര്‍മിനലിന് മുന്നില്‍ സ്യൂട്ട്കേസുകള്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
യാത്രക്കാരുടെ ബാഗേജുകള്‍ അയക്കുന്ന സംവിധാനവുമായി ബന്ധപ്പെട്ടുണ്ടായ തകരാറാണ് അസാധാരണ സംഭവത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഗേജുകള്‍ കെട്ടികിടക്കുന്നത് വിമാനതാവള ജീവനക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് മഹാമാരിക്ക് ശേഷം കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മാറുമ്ബോള്‍ വര്‍ദ്ധിച്ച ആവശ്യങ്ങള്‍ പാലിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഇത് വ്യോമയാന വ്യവസായത്തിന്‍റെ എല്ലാ മേഖലകളിലുമുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹീത്രുവിലെ കാഴ്ച എന്നാണ് റിപ്പോര്‍ട്ട്.

സ്കൈ ന്യൂസിന്‍റെ വീഡിയോ പ്രകാരം ടെര്‍മിനല്‍ രണ്ടിന്‍റെ നടപ്പാതയില്‍ ബാഗേജുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. ജീവനക്കാര്‍ തൂണുകള്‍ക്ക് ചുറ്റും അക്ഷര ക്രമത്തില്‍ ബാഗുകള്‍ ക്രമീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ അവര്‍ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ടെര്‍മിനലിലെത്തിയ ചില യാത്രക്കാരോട് രണ്ട് ദിവസത്തേക്ക് ലഗേജ് ലഭിക്കില്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ ഹീത്രൂവില്‍ നിന്നും യാത്ര പുറപ്പെട്ട പല അന്താരാഷ്ട്ര യാത്രക്കാര്‍ക്കും, അവര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയശേഷവും അവരുടെ ലഗേജ് ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ടെര്‍മിനലിന്റെ ബാഗേജ് സംവിധാനത്തിലെ സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണമെന്ന് സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ടെര്‍മിനല്‍ 2 ബാഗേജ് സംവിധാനത്തില്‍ സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു അത് ഇപ്പോള്‍ പരിഹരിച്ചുവെന്നുമാണ് ഹീത്രൂ എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button