സ്പോർട്സ്

കിങ്‌ കിങ്‌ കോഹ്‌ലി… ഏകദിനത്തിൽ അൻപതാം സെഞ്ചുറി; ഒറ്റ കളിയിൽ സച്ചിന്റെ രണ്ട്‌ റെക്കോർഡ്‌ മറികടന്നു

മുംബൈ :  സാക്ഷാൽ സച്ചിൻ പറഞ്ഞത്‌ വിരാട്‌ കോഹ്‌ലി അക്ഷരംപ്രതി അനുസരിച്ചു. അൻപതാം സെഞ്ചുറിയിലേക്ക്‌ അധികദൂരം പോകരുതെന്ന ഉപദേശം വാങ്കഡയിൽതന്നെ യാഥാർത്ഥ്യമാക്കി. സാക്ഷിയായി സച്ചിനും. ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിലാണ്‌ ഏകദിനത്തിൽ 49 സെഞ്ചുറിയെന്ന സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ്‌ കോഹ്‌ലി പഴങ്കഥയാക്കിയത്‌. 106 പന്തിലായിരുന്നു സ്വപ്‌നനേട്ടം. 291 മത്സരങ്ങളിൽനിന്നാണ്‌ ഇത്രയും സെഞ്ചുറി നേടിയത്‌.
ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണ്‌ കോലി പൂർത്തിയാക്കിയത്‌. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരെയായിരുന്നു മറ്റ്‌ രണ്ട്‌ സെഞ്ചുറികൾ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്‌ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡും കോഹ്‌ലി മറികടന്നു. 2003 ലോകകപ്പിൽ സച്ചിന്റെ 673 റൺസെന്ന റെക്കോർഡാണ്‌ മറികടന്നത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button