മാൾട്ടാ വാർത്തകൾ

വാലറ്റയിലെ വിവാദ ബർലെസ്ക് പ്രകടനം; പള്ളിക്ക് മുന്നിൽ നൃത്തം ചെയ്തിട്ടില്ലെന്ന് കലാകാരി

ക്രൂചിഫീസ്സോ (താ ഗ്വീഴു) പള്ളിക്ക് മുന്നിൽ നൃത്തം ചെയ്തതെന്ന വാദങ്ങൾ തള്ളി കലാകാരി അണ്ടീൻ ലാ വെർവ്. താൻ പ്രകടനം നടത്തിയത്ത് കഫേ സൊസൈറ്റിയിലാണെന്നും കഫേ സൊസൈറ്റിയിൽ നിന്ന് പള്ളിയിലേക്കുള്ള ദൂരം വ്യക്തമാക്കുന്ന വീഡിയോ ലാ വെർവ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചണ് ആരോപണങ്ങൾ അവർ തള്ളിയത്ത്. വേഗത കൂട്ടിയ ഈ വീഡിയോയിൽ പള്ളിയിലേക്ക് നടന്നെത്താൻ 20 സെക്കൻഡ് സമയമെടുക്കുന്നുണ്ട്. പള്ളിക്കും കഫേയ്ക്കും ഇടയിൽ മറ്റൊരു ബാർ കൂടിയുണ്ടെന്നും, താൻ പ്രകടനം നടത്തിയത് പള്ളിക്ക് മുന്നിലല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും അവർ കുറിച്ചു. “പള്ളി റോഡിന്റെ അറ്റത്താണ്. അത് ഒരു കല്ലെറിഞ്ഞാൽ എത്തുന്ന ദൂരമല്ല,” എന്നാണ് ലാ വെർവ് പ്രതികരിച്ചത്.

കേവലം 0.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വല്ലെറ്റ നഗരത്തിൽ 28 പള്ളികളുണ്ടെന്നും, അതിനാൽ ആരാധനാലയങ്ങളിൽ നിന്ന് പൂർണ്ണമായും മാറി ഒരു പ്രകടനം നടത്തുക പ്രായോഗികമല്ലെന്നും ലാ വെർവ് ചൂണ്ടിക്കാട്ടി. ബുർലെസ്കും ഡ്രാഗ് ആർട്ടും മാന്യമായ കലാരൂപങ്ങളാണെന്നും, വല്ലെറ്റയിലെ സ്ട്രെയിറ്റ് സ്ട്രീറ്റിൽ ഇവയ്ക്ക് നീണ്ട ചരിത്രമുണ്ടെന്നും “ഷോ ഗേൾസും യുദ്ധകാലത്ത് രാജ്യത്തിന് വേണ്ടി സേവനം ചെയ്തവരാണ്,” അവർ കൂട്ടിച്ചേർത്തു.

ബർലെസ്ക് കലാകാരന്മാർ സ്വന്തം നൃത്തസംവിധാനങ്ങൾ തയ്യാറാക്കുകയും, വേഷങ്ങൾ രൂപകൽപ്പന ചെയ്യുകയും, കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും, പൂർണ നഗ്നതയിലേക്കെത്താതെ കലാപരമായി വസ്ത്രം അഴിച്ചുമാറ്റുന്ന പ്രകടനമാണ് നടത്തുന്നതെന്നും അവർ വിശദീകരിച്ചു.

“സഭയെ വേദനിപ്പിക്കാനോ പള്ളിക്ക് മുന്നിൽ നൃത്തം ചെയ്യാനോ ഞങ്ങൾക്ക് ഒരിക്കലും ഉദ്ദേശമുണ്ടായിരുന്നില്ല. പള്ളിയെ അപമാനിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാമെന്നും അവർ പറഞ്ഞു.

അതേസമയം, വാലറ്റയിലെ ട്രിക് താൽ-ക്നിസ്ജ താ’ ജിയേസു (Triq tal-Knisja ta’ Ġieżu) തെരുവിൽ അനുചിതമായ പ്രകടനം നടന്നതായി തോന്നിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ ടാ’ ജിയേസു പള്ളി ഉൾപ്പെടെ നിരവധി വിഭാഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ, ലാ വെർവ് ചൂണ്ടിക്കാട്ടിയതുപോലെ, കഫേ സൊസൈറ്റി പള്ളിയിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.

വിവാദത്തെക്കുറിച്ച് പ്രതികരിച്ച ആർച്ച് ബിഷപ്പ് ചാൾസ് സിക്ലൂന, ഇത്തരം പ്രകടനങ്ങൾ മൂലം വാലറ്റയിലെ തെരുവുകൾ “തുറസ്സായ വേശ്യാലയമായി” മാറാൻ അനുവദിക്കരുതെന്ന് അഭിപ്രായപ്പെട്ടു.

ഈ സംഭവത്തിൽ ആഭ്യന്തരകാര്യ മന്ത്രി ഗ്ലെൻ ബെഡിംഗ്ഫീൽഡും ആർച്ച് ബിഷപ്പിന്റെ നിലപാടിനെ പിന്തുണച്ചു. ഇത്തരം പ്രകടനങ്ങൾ സാംസ്കാരിക ആവിഷ്‌കാരത്തിന്റെ ഭാഗമല്ലെന്നും, അവ നടത്തേണ്ടത് പൊതുവീഥികളിലല്ല, അടച്ചിട്ട വേദികളിലാണെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button