മാൾട്ടാ വാർത്തകൾ

O+, A+ ബ്ളഡ് ഗ്രൂപ്പുകളുടെ കരുതൽ ശേഖരത്തിൽ അപകടകരമായ കുറവെന്ന് മാൾട്ട ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻ്റർ

O+, A+ ബ്‌ളഡ് ഗ്രൂപ്പുകളുടെ കരുതല്‍ ശേഖരം അടിയന്തര സാഹചര്യത്തിലെന്ന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി.ഞങ്ങള്‍ക്ക് O+, A+ രക്തദാതാക്കളെ ആവശ്യമുണ്ട്. കരുതല്‍ ശേഖരത്തിലെ കുറവ് അപകടകരമായ നിലയിലാണെന്നും രക്ത ശേഖരം മെച്ചപ്പെട്ടില്ലെങ്കില്‍ ഓപ്പറേഷനുകള്‍ വരെ റദ്ദാക്കുമെന്നും കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു.

രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 2206 6201, 7930 7307, 8007 4313 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ ഈ കേന്ദ്രം തുറന്നിരിക്കും.ഗോസോ രക്തദാന സെഷനുകള്‍ Xewkija Berga യില്‍ ഒന്നിടവിട്ട ഞായറാഴ്ച രാവിലെയും ഒന്നിടവിട്ട ചൊവ്വാഴ്ച ഉച്ചതിരിഞ്ഞും നടക്കുന്നു,
തീയതികള്‍ ഇവിടെ ലഭ്യമാണ്.വരാന്‍ പോകുന്ന ദാതാക്കള്‍ ഒരു ഐഡി കാര്‍ഡ് പോലുള്ള സാധുവായ ഫോട്ടോ ഐഡന്റിഫിക്കേഷന്‍ കൊണ്ടുപോകണം.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button