അന്തർദേശീയം

യുഎസിലെ ഒറിഗോണില്‍ സ്‌കൂളിൽ വെടിവയ്പ്പ്; മൂന്ന് വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ ഡിസി : അമേരിക്കയിലെ ഒറിഗോണില്‍ സ്‌കൂളിൽ ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 16 വയസുകാരനാണ് വെടിയുതിര്‍ത്തത്. ആഞ്ച് വയസും എട്ട് വയസും 11 വയസുമുള്ള കുട്ടികളും 54 വയസുള്ള അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. പ്രതിരോധിക്കാനായി മറ്റൊരാൾ നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമിയും വെടിയേറ്റ് മരിച്ചു. ബെന്‍ഡിലെ സില്‍വര്‍ റയില്‍ എലമെന്ററി സ്‌കൂളിലാണ് സംഭവമുണ്ടായത്. വെടിയേറ്റ ഏഴ് വയസുകാരിയും അധ്യാപികയും അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തോക്കുമായി ഒരാള്‍ സ്‌കൂളിലേക്ക് കടക്കുന്നത് കണ്ട പ്രദേശവാസിയാണ് ആക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. സ്‌കൂളിലെ ഓരോ മുറിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച പൊലീസ്, വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ബസ്സുകളില്‍ അടുത്തുള്ള ഒരു പള്ളിയിലേക്ക് മാറ്റി. പൂട്ടിയിട്ടിരുന്ന വാതിലുകള്‍ വെടിവെച്ച് തകര്‍ത്താണ് അക്രമി സ്‌കൂളിനുള്ളില്‍ കടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിടാനാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വെടി ഉതിര്‍ത്ത 16 കാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സംശയിക്കപ്പെടുന്ന വ്യക്തിക്ക് സ്‌കൂളില്‍ ആരെങ്കിലുമായി പരിചയമുണ്ടായിരുന്നോ എന്നോ മുമ്പ് ഇയാള്‍ അവിടെ പഠിച്ചിരുന്നോ എന്ന കാര്യത്തിലും പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button