മാൾട്ടാ വാർത്തകൾ

മർസയിലെ 47കാരിയുടെ കൊലപാതകം; 34കാരനായ ഘാന പൗരൻ അറസ്റ്റിൽ

മർസയിലെ ആളൊഴിഞ്ഞ വയലിൽ 47 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 34 കാരനായ ഘാന സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്റ് പോൾസ് ബേയിൽ താമസിക്കുന്ന മാൾട്ടീസ് സ്വദേശിനിയായ മിറിയം അസോപാർഡിയാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാവിലെ 10.20 ഓടെ ട്രിഖ് ഇസ്-സാലിബ് തൽ-മർസയ്ക്ക് (Triq is-Salib tal-Marsa) സമീപമുള്ള പാടത്താണ് മിറിയത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമാണെന്നും ശ്വാസം മുട്ടിച്ചാണ് മരണം സംഭവിച്ചതെന്നും സ്ഥിരീകരിച്ചത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിൽ വൈകുന്നേരം 7.10 ഓടെയാണ് പ്രതിയെ പൊലീസ് മർസയിൽ നിന്ന് പിടികൂടിയത്. കേസ് തെളിയിക്കാൻ സഹായിക്കുന്ന ചില സുപ്രധാന തെളിവുകളും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മെജിസ്‌ട്രേറ്റ് ജോ മിഫ്‌സുദിന്റെ മേൽനോട്ടത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണവും പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button