അന്തർദേശീയംടെക്നോളജി

എഐ വികസനത്തിന് പുതിയ മാർഗരേഖ മുന്നോട്ട് വച്ച് ആന്ത്രോപിക് മേധാവി

ന്യൂയോർക്ക് : എഐ വികസനത്തിന് പുതിയ മാർഗരേഖ മുന്നോട്ട് വച്ച് ആന്ത്രോപിക് മേധാവി ഡാരിയോ അമൊഡെ. പുതിയ മോഡലുകളുടെ റിലീസ് മന്ദഗതിയിലാക്കണമെന്ന് അമൊഡെ അഭിപ്രായപ്പെട്ടു. എഐ വികസനത്തിൽ സുരക്ഷ ഉറപ്പാക്കാൻ മൂന്ന് നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. കമ്പനികള്‍ എഐ മോഡലുകൾ പരിശോധിക്കാൻ പുറത്ത് നിന്നുള്ള നിരീക്ഷകർക്ക് അനുമതി നൽകണം. ജനാധിപത്യ രാജ്യങ്ങളിലെ സർക്കാരുകളുമായി ചേർന്ന് എഐ ഉപയോഗ സുരക്ഷ ഉറപ്പാക്കണം. ആഗോളതലത്തിൽ രാജ്യങ്ങൾ തമ്മിൽ എഐ നയങ്ങൾ രൂപപ്പെടുത്താൻ സഹകരിക്കണമെന്നാണ് നിർദേശം.

ആദ്യ പടിയായി ആന്ത്രോപിക്ക് പുറത്ത് നിന്നുള്ള നിരീക്ഷകർക്ക് കമ്പനിയുടെ മോഡലുകളിലേക്ക് സമ്പൂർണ്ണ ആക്സസ് നൽകും. മറ്റ് കമ്പനികളും ഈ പാത പിന്തുടരാൻ തയ്യാറാകണമെന്ന് ഡാരിയോ ആവശ്യപ്പെട്ടു. ഡാരിയോയുടെ പുതിയ നിർദ്ദേശങ്ങൾ വരുന്നത് ആയുധ നിർമ്മാണത്തിനടക്കം എഐ മോഡലുകള്‍ ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന കമ്പനിയുടെ തന്നെ വെളിപ്പെടുത്തലിന് പിന്നാലെയാണെന്നതും ശ്രദ്ധേയം. ഡാരിയോയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് ​ഗ്രോക് ഉടമ ഇലോൺ മസ്ക് രം​ഗത്തെത്തി. പിന്തുണച്ച് ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാനും രം​ഗത്തെത്തി. ഡാരിയോയുടെ അഭിപ്രായങ്ങളോട് യോജിക്കുന്നുവെന്ന് ആൾട്ട്മാൻ പറഞ്ഞു. കുറച്ചു ആഴ്ച്ചകളായി വിഷയം കമ്പനി ചർച്ച ചെയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button