യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഉഷ്ണതരം​ഗം : കൃഷിനാശം നേരിടാൻ 116 കോടി ഡോളർ സഹായ പദ്ധതിയുമായി ഫ്രാൻസ്

പാരിസ് : ഉഷ്ണതരം​ഗത്തെ തുടർന്നുണ്ടായ കൃഷിനാശം നേരിടാൻ 116 കോടി ഡോളർ സഹായ പദ്ധതിയുമായി ഫ്രാൻസ്. അടിയന്തര സാഹചര്യം നോരിടാൻ വേണ്ടിയാണ് പദ്ധതി പ്രഖ്യാപനമെന്ന് കൃഷി മന്ത്രി ആനി ജെനിവാർഡ് പറഞ്ഞു. പദ്ധതി പ്രകാരമുള്ള പണത്തിൽ നിന്ന് 52 കോടി യൂറോ ഉടൻ കർഷകർക്ക് നൽകുമെന്നും ജെനിവാർഡ് ഉറപ്പുനൽകി.

കണക്കുകൾ പ്രകാരം 35000 കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടായതായും ജെനിവാർഡ് പറഞ്ഞു. കടുത്ത ഉഷ്ണതരം​ഗമാണ് ഈ വേനലിൽ ഫ്രാൻസിൽ അനുഭവപ്പെട്ടത്. അതേസമയം, ഏകദേശം ആയിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഫ്രാൻസിലെ കർഷക യൂണിയനുകൾ അറിയിച്ചത്. കന്നുകാലി മേഖലയിൽ മാത്രം 500 കോടി യൂറോയുടെ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടി.

വിത്തുകൾ വാങ്ങാനും മറ്റ് കൃഷിയാവശ്യങ്ങൾക്കുമായാണ് പ്രധാനമായും പ്രഖ്യാപനം. നികുതിയിളവ്, ഇന്ധന സബ്സിഡി തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button