അന്തർദേശീയം

ഇന്ത്യൻ സമൂഹത്തോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി

ന്യൂയോർക്ക് : ഇന്ത്യൻ സമൂഹത്തോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. മുതിർന്ന പൗരന്മാർക്കായുള്ള കമ്മ്യൂണിറ്റി സെന്ററായ ഇന്ത്യാഹോമിലാണ് സൊഹ്റാൻ മംദാനി രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.

ഒരു നൂൽ കൊണ്ട് പരസ്പരം പിന്തുണയ്ക്കാനും സംരക്ഷിക്കാനും ഒപ്പംനിൽക്കാനുമുള്ള ശക്തമായ വാ​ഗ്ദാനത്തിന്റെ പ്രതീകമാണ് രക്ഷാബന്ധനെന്ന് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ഇന്ത്യക്കാരിയായ സ്ത്രീ സൊഹ്റാൻ മംദാനിക്ക് രാഖി കെട്ടിക്കൊടുക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.

ന്യൂയോർക്കിൽ ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത് പങ്കെടുക്കുന്ന പരിപാടിയെ താൻ പിന്തുണയ്ക്കുന്നില്ലെന്ന് മംദാനി പറഞ്ഞത് കഴിഞ്ഞദിവസങ്ങളിൽ വാർത്തയായിരുന്നു. ശനിയാഴ്ച മാൻഹാട്ടനിൽ നടക്കുന്ന പരിപാടിക്കെതിരെയാണ് ന്യൂയോർക്ക് മേയർ രം​ഗത്തെത്തിയത്. ആർഎസ്എസ് മേധാവി പങ്കെടുക്കുന്ന പരിപാടി റദ്ദാക്കുമോ എന്ന ചോദ്യത്തിന് താൻ അതിനെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ, ഒരു സ്വകാര്യ പരിപാടി റദ്ദാക്കുന്നതിൽ ഇടപെടാൻ ഭരണകൂടത്തിന് അധികാരമുണ്ടോ എന്നത് തനിക്കറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button