യൂറോപ്യൻ യൂണിയൻ വാർത്തകൾ

നോര്‍വേ-ഇംഗ്ലണ്ട് ലോകകപ്പ് മത്സത്തിൽ ബെറ്റ് വെച്ച് പണിവാങ്ങി നോര്‍വീജിയന്‍ എയര്‍

ഓസ്ലോ : ലോകകപ്പ് മത്സരങ്ങള്‍ ആര് ജയിക്കും ആര് തോല്‍ക്കും എന്നതിനെച്ചൊല്ലി പന്തയങ്ങള്‍ പതിവാണല്ലോ. രസകരമായ പല പന്തയങ്ങളും നടക്കാറുണ്ട്. ലോകകപ്പിലെ നോര്‍വേ-ഇംഗ്ലണ്ട് മത്സരഫലം സംബന്ധിച്ച് അങ്ങ് ആകാശത്തും ഒരു പന്തയം നടന്നു. വിമാനക്കമ്പനികളായ ബ്രിട്ടീഷ് എയര്‍വേയ്‌സും നോര്‍വീജിയന്‍ എയറും തമ്മിലായിരുന്നു പന്തയം. കളി നോര്‍വേ തോറ്റതോടെ നോര്‍വീജിയന്‍ എയറിന് ഇന്‍സ്റ്റഗ്രാമില്‍ തങ്ങളുടെ സ്വന്തം ലോഗോക്ക് പകരം ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ലോഗോ വെക്കേണ്ടിവന്നു.

ക്വാര്‍ട്ടര്‍ മത്സരത്തില്‍ തങ്ങളുടെ രാജ്യം തോറ്റാല്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി എതിരാളികളുടേതാക്കും എന്നായിരുന്നു ബ്രിട്ടീഷ് എയര്‍വേയ്‌സും നോര്‍വീജിയന്‍ എയറും തമ്മിലുള്ള പന്തയം. നോര്‍വീജിയന്‍ എയറാണ് രസകരമായ ഈ പന്തയത്തിന് തുടക്കമിട്ടത്. ‘ലോഗോ വെച്ച് പന്തയത്തിന് തയാറുണ്ടോ’ എന്ന് ജൂലൈ എട്ടിന് നോര്‍വീജിയന്‍ എയര്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിനെ വെല്ലുവിളിക്കുകയായിരുന്നു. ‘ജയിക്കാനാകാത്ത പന്തയങ്ങള്‍ വെക്കരുത്’ എന്നായിരുന്നു ബ്രിട്ടീഷ് എയര്‍വേയ്‌സ് ആദ്യം നല്‍കിയ മറുപടി. ‘നിങ്ങള്‍ക്ക് അത്രയും പേടിയാണോ’ എന്ന് ചോദിച്ച് നോര്‍വീജിയന്‍ എയര്‍ പ്രകോപിപ്പിച്ചു. ജൂലൈ 10ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് സമ്മതിച്ചു, പന്തയത്തിന് ഞങ്ങള്‍ തയ്യാര്‍.

മയാമിയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന വാശിയേറിയ മത്സരത്തില്‍ നോര്‍വേ തോറ്റതോടെ പന്തയത്തില്‍ നോര്‍വീജിയന്‍ എയര്‍ തോറ്റു. ഇതോടെ, ഇന്‍സ്റ്റഗ്രാമിലെ തങ്ങളുടെ ലോഗോ മാറ്റി ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ലോഗോയാക്കി. ഒരു ദിവസം മുഴുവന്‍ ഇങ്ങനെ ലോഗോ തുടരണമെന്നാണ് പന്തയക്കരാര്‍. ‘ഇംഗ്ലണ്ടും ബ്രിട്ടീഷ് എയര്‍വേയ്‌സും നന്നായി കളിച്ചു’ എന്ന് പറഞ്ഞാണ് ലോഗോ മാറ്റിയത്.

ഈ വ്യത്യസ്തമായ പന്തയത്തോട് ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രസകരമായ പ്രതികരണങ്ങളാണ് നടത്തിയത്. ലക്ഷക്കണക്കിന് ആളുകളിലേക്കാണ് പോസ്റ്റുകള്‍ എത്തിയത്. ഇത്ര വലിയ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, മത്സരത്തെക്കാള്‍ സൗഹൃദവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുമാണ് ഈ കാമ്പെയ്ന്‍ മുന്നോട്ടുവയ്ക്കുന്നതെന്നും നോര്‍വീജിയന്‍ എയര്‍ വക്താവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button