അന്തർദേശീയം

അതീവ ഗുരുതരമായ ‘എമർജൻസി ഹീറ്റ്‌വേവ് മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദക്ഷിണ കൊറിയ

സോൾ : ചരിത്രത്തിലാദ്യമായി അതീവ ഗുരുതരമായ ‘എമർജൻസി ഹീറ്റ്‌വേവ്’ (അടിയന്തര ഉഷ്ണതരംഗം) മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദക്ഷിണ കൊറിയ. ഈ വർഷം രാജ്യം നടപ്പിലാക്കിയ പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനത്തിന്റെ കീഴിലുള്ള ആദ്യത്തെ അടിയന്തര ജാഗ്രതാനിർദ്ദേശമാണിത്. ചൂട് കഠിനമായ സാഹചര്യത്തിൽ ജനങ്ങൾ പുറംജോലികളും വിനോദങ്ങളും നിർത്തിവെക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

തെക്കൻ നോർത്ത് ഗ്യോങ്സാങ് പ്രവിശ്യയിലെ പ്രമുഖ നഗരങ്ങളായ ഗ്യോങ്സാൻ, പോഹാങ് എന്നിവിടങ്ങളിലാണ് കൊറിയൻ കാലാവസ്ഥാ വകുപ്പ് (KMA) ആദ്യമായി ഈ അടിയന്തര ജാഗ്രത പുറപ്പെടുവിച്ചത്. അനുഭവപ്പെടുന്ന താപനില (Perceived Temperature) 38 ഡിഗ്രി സെൽഷ്യസോ, അല്ലെങ്കിൽ യഥാർത്ഥ താപനില 39 ഡിഗ്രി സെൽഷ്യസോ ഒരു ദിവസം മുഴുവൻ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ‘എമർജൻസി അലർട്ട്’ പ്രഖ്യാപിക്കുന്നത്.

“ഇതൊരു സാധാരണ ഉഷ്ണതരംഗ മുന്നറിയിപ്പല്ല, മറിച്ച് പൂർണ്ണ ആരോഗ്യവാനായ ഒരാൾക്ക് പോലും കഠിനമായ ചൂട് കാരണം ആരോഗ്യപ്രശ്നങ്ങളോ മരണമോ വരെ സംഭവിക്കാവുന്ന അതീവ ഗുരുതരമായ സാഹചര്യമാണെന്ന്” കൊറിയൻ കാലാവസ്ഥാ ഏജൻസി മേധാവി ലീ മി-സിയോൺ വ്യക്തമാക്കി. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ യാതൊരു കാരണവശാലും വാഹനങ്ങൾക്കുള്ളിൽ ഇരുത്തി പോകരുതെന്നും നിർദ്ദേശമുണ്ട്. അഞ്ചു പതിറ്റാണ്ട് മുൻപ് പ്രതിവർഷം ശരാശരി 8 ദിവസമായിരുന്ന ഉഷ്ണതരംഗം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19 ദിവസമായി ദക്ഷിണ കൊറിയയിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button