മാൾട്ടാ വാർത്തകൾ

മാൾട്ടയുടെ രണ്ടാം ഇന്റർകണക്ടർ കേബിൾ ഈ വർഷാവസാനത്തോടെ സ്ഥാപിക്കും : ഊർജ്ജ മന്ത്രാലയം

മാൾട്ടയുടെ രണ്ടാമത്തെ ഇന്റർകണക്ടർ (IC2) കേബിൾ സ്ഥാപിക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. കേബിൾ നിർമ്മാണവും പരിശോധനയും പൂർത്തിയായെന്നും ഈ വർഷം അവസാനത്തോടെ ഈ കേബിളുകൾ സ്ഥാപിക്കുമെന്നും ഊർജ്ജ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

യുഎസിലെ നെക്സാൻസ് (Nexans) എന്ന കമ്പനിയുടെ കേന്ദ്രത്തിൽ വെച്ച് ഒരു വർഷം കൊണ്ടാണ് 103 കിലോമീറ്റർ നീളമുള്ള ഈ സമുദ്രാന്തർഭാഗ കേബിളിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കേബിൾ സ്ഥാപിക്കുന്നതിനായുള്ള പ്രത്യേക കപ്പലിലേക്ക് മാറ്റാൻ ഇത് ഇപ്പോൾ സജ്ജമാണെന്ന് ഊർജ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

കേബിൾ സുരക്ഷിതമായി സ്ഥാപിക്കുന്നതിനായി സമുദ്രമാർഗ്ഗത്തിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ കഴിഞ്ഞ ആഴ്ച പൂർത്തിയായതായി മന്ത്രാലയം വ്യക്തമാക്കി. 300 ദശലക്ഷം യൂറോ ചെലവ് വരുന്ന ഈ പദ്ധതിക്ക് യൂറോപ്യൻ യൂണിയന്റെ ധനസഹായത്തോടെയാണ് (ERDF) അംഗീകാരം ലഭിച്ചത്. ഇതിൽ 261 ദശലക്ഷം യൂറോ ഇയു ഫണ്ടിൽ നിന്നാണ് അനുവദിച്ചിരിക്കുന്നത്.

മാൾട്ടയുടെ വൈദ്യുതി ബന്ധം മെച്ചപ്പെടുത്തുന്നതിനും, വൈദ്യുതി വിതരണത്തിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ സംയോജിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് ഊർജ്ജ മന്ത്രി മിറിയം ഡാലി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button