മാൾട്ടാ വാർത്തകൾ

മാൾട്ട സമുദ്ര അതിർത്തിയിൽ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് അപകടപെട്ടു; 11 പേർ മരിച്ചു, 53 രക്ഷപ്പെടുത്തി

കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 11 കുടിയേറ്റക്കാർ മരണപ്പെട്ടു 53 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യബന്ധന ബോട്ടിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കടലിൽ വീണാണ് 11 കുടിയേറ്റക്കാർ മരണപ്പെട്ടത്ത്. മരിച്ച കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് കപ്പൽ കണ്ടെടുത്തായും മാൾട്ടീസ് അധികൃതർ അറിയിച്ചു

മാൾട്ടയ്ക്ക് കിഴക്ക് 50 നോട്ടിക്കൽ മൈൽ അകലെ ഞായറാഴ്ച അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ അപകടം നടന്നത്ത്. ഈ പ്രദേശം മാൾട്ടയുടെ തിരച്ചിൽ-രക്ഷാപ്രവർത്തന പരിധിയിൽ വരുന്നതാണെന്നും “ഞായറാഴ്ച വൈകുന്നേരം, മാൾട്ടയുടെ പ്രാദേശിക സമുദ്ര പരിധിക്ക് പുറത്ത്, കിഴക്ക് ഏകദേശം 50 നോട്ടിക്കൽ മൈൽ അകലെ അനധികൃത കുടിയേറ്റക്കാരുമായി പോയ ഒരു ബോട്ട് അപകടത്തിൽപ്പെട്ടതായി മാൾട്ട വെസൽ ട്രാഫിക് സർവീസിന് ഒരു മത്സ്യബന്ധന ബോട്ടിൽ നിന്ന് സന്ദേശം ലഭിച്ചു,” എന്ന് എ.എഫ്.എം പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി എത്തിയ മത്സ്യബന്ധന ബോട്ടിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ നിരവധി ആളുകൾ കടലിൽ വീണതായും ലഭിച്ച വിവരങ്ങളിൽ വ്യക്തമാക്കുന്നതായും തിങ്കളാഴ്ച രാവിലെ മാൾട്ടീസ് സായുധ സേന (AFM) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മാൾട്ട റെസ്ക്യൂ കോർഡിനേഷൻ സെന്റർ മത്സ്യബന്ധന ബോട്ടിനോടും അടുത്തുള്ള മറ്റ് കപ്പലുകളോടും സഹായം നൽകാൻ നിർദ്ദേശിച്ചതായി എ.എഫ്.എം അറിയിച്ചു. രക്ഷാപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി എ.എഫ്.എമ്മിന്റെ സ്വന്തം സന്നാഹങ്ങളും വിന്യസിച്ചിരുന്നു. ഇറ്റാലിയൻ കോസ്റ്റ് ഗാർഡും ഇതിന് ആവശ്യമായ സഹായം നൽകി. ആകെ 53 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയതായും 11 മൃതദേഹങ്ങൾ കടലിൽ നിന്ന് കണ്ടെടുത്തതായും എ.എഫ്.എം സ്ഥിരീകരിച്ചു.

“രക്ഷപെടുത്തിയ എല്ലാവർക്കും ഉടനടി വൈദ്യസഹായം ലഭ്യമാക്കി. ഒരാൾക്ക് അടിയന്തിര ചികിത്സ ആവശ്യമായി വന്നതിനെ തുടർന്ന് എ.എഫ്.എമ്മിന്റെ ഹെലികോപ്റ്റർ മാർഗ്ഗം എയർലിഫ്റ്റ് (medevac) ചെയ്തു,” എ.എഫ്.എം പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന് ശേഷം, രക്ഷപ്പെട്ട എല്ലാവരെയും കണ്ടെടുത്ത മൃതദേഹങ്ങളെയും തുടർനടപടികൾക്കായി കരയിലെത്തിച്ച് “ബന്ധപ്പെട്ട അധികാരികൾക്ക്” കൈമാറിയതായും അവർ കൂട്ടിച്ചേർത്തു. കുടിയേറ്റക്കാരെ മാൾട്ടയിലാണ് കരയ്ക്കടുപ്പിച്ചത് എന്നാണ് വിവരം.

തങ്ങൾ ഒരു പട്രോളിംഗ് ബോട്ട് പ്രദേശത്തേക്ക് അയച്ചിരുന്നതായും അത് വഴിയാണ് ജീവനറ്റ മൃതദേഹങ്ങൾ കണ്ടെടുത്തതെന്നും
ഞായറാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച മറ്റൊരു പ്രസ്താവനയിൽ ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. മാൾട്ടീസ് അധികൃതരുടെ ഏകോപനത്തിലാണ് തിരച്ചിൽ പ്രവർത്തനങ്ങൾ നടന്നതെന്നും അവർ വ്യക്തമാക്കി.

യൂറോപ്പിലേക്ക് അഭയം തേടി ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യുന്ന അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും ബോട്ടുകൾ ഈ വർഷം മെഡിറ്ററേനിയൻ കടലിൽ അപകടത്തിൽപ്പെടുന്ന തുടർച്ചയായ സംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഈ ദുരന്തം.

യുണൈറ്റഡ് നേഷൻസിന്റെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) നൽകുന്ന വിവരങ്ങൾ പ്രകാരം, 2014-ന് ശേഷം മെഡിറ്ററേനിയൻ കടലിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മാസങ്ങളാണ് ഈ വർഷത്തെ ആദ്യത്തെ അഞ്ച് മാസങ്ങൾ.

ഈ വർഷം മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 990 പേരെങ്കിലും മരിച്ചതായി ഐ.ഒ.എം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം 12 മാസത്തിനിടെ കുറഞ്ഞത് 2,180 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

അഭയത്തിനായുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്ന അഭയാർത്ഥികളെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്താൻ സർക്കാരുകൾക്ക് അനുമതി നൽകുന്ന പുതിയ നിയമങ്ങളിൽ യൂറോപ്യൻ യൂണിയൻ രാഷ്ട്രീയക്കാരും അംഗരാജ്യങ്ങളും തത്വത്തിൽ ധാരണയിലെത്തിയതിന് പിന്നാലെയാണ് ഈ പുതിയ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button