Uncategorized

നിരോധിത കീടനാശിനിയുടെ സാന്നിധ്യം; മൂന്ന് ബ്രാൻഡ് അരി ഉൽപ്പന്നങ്ങൾക്കെതിരെ ഭക്ഷ്യ അതോറിറ്റി മുന്നറിയിപ്പ്

നിരോധിത കീടനാശിനി കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് ബ്രാൻഡ് അരി ഉൽപ്പന്നങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ഭക്ഷ്യ അതോറിറ്റി. യൂറോപ്യൻ യൂണിയനിൽ (EU) വിൽക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കാൻ അനുമതിയില്ലാത്ത കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്റെ (ethylene oxide) സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് മൂന്ന് ബ്രാൻഡ് അരി ഉൽപ്പന്നങ്ങൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റി മുന്നറിയിപ്പ് നൽകിയത്ത്.

ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റി ആക്റ്റിലെ ചാപ്റ്റർ 649 പ്രകാരം അധികൃതർ നടത്തിയ ഔദ്യോഗിക പരിശോധനകളിൽ ശേഖരിച്ച സാമ്പിളുകളുടെ വിശകലനത്തിന് പിന്നാലെയാണ് ഈ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുള്ളത്.

യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ എഥിലീൻ ഓക്സൈഡ് ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും, യൂറോപ്യൻ യൂണിയൻ എഥിലീൻ ഓക്സൈഡ് ഇപ്പോഴും അനുമതിയില്ല. എഥിലീൻ ഓക്സൈഡ് വിഷാംശം കലർന്ന ഉൽപ്പന്നങ്ങൾ കഴിക്കുന്നത് പെട്ടെന്നുള്ള വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകില്ലെങ്കിലും, ദീർഘകാലത്തേക്ക് തുടർച്ചയായി ഉപയോഗിക്കുന്നത് ആരോഗ്യപരമായ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു. അതിനാൽ എഥിലീൻ ഓക്സൈഡിന്റെ ഉപയോഗം പരമാവധി ഒഴിവാക്കേണ്ടതുണ്ട്.

നിയന്ത്രണം ഏർപ്പെടുത്തിയ മൂന്ന് ഉൽപ്പന്നങ്ങൾ താഴെ പറയുന്നവയാണ് :-

* റിസോ സ്കോട്ടി (Riso Scotti): ലോംഗ് ഗ്രെയ്ൻ പാർബോയിൽഡ് ബ്രൗൺ റൈസ് (Long Grain Parboiled Brown Rice) – 1 കിലോഗ്രാമിന്റെ ഈ ഇറ്റാലിയൻ ഉൽപ്പന്നത്തിന്റെ ലോട്ട് നമ്പർ 26034D-യും, കാലാവധി തീരുന്ന തീയതി (Best before date) 04/28-ഉം ആണ്.

* ബിയോണ ഓർഗാനിക് (Biona Organic): ഹിമാലയൻ ബസ്മതി ബ്രൗൺ റൈസ് (Himalayan Basmati Brown Rice) – 500 ഗ്രാമിന്റെ പാക്കറ്റുകളിൽ വിൽക്കുന്ന ഇതിന്റെ ലോട്ട് നമ്പർ 24022025-ഉം, കാലാവധി തീരുന്ന തീയതി 24.08.2026-ഉം ആണ്.

* ട്രൂ നാച്ചുറൽ ഗുഡ്‌നെസ് (True Natural Goodness): ഓർഗാനിക് ബ്രൗൺ ബസ്മതി റൈസ് (Organic Brown Basmati Rice) – ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഈ ഉൽപ്പന്നം 1 കിലോഗ്രാമിന്റെ പാക്കറ്റുകളിലാണ് വിൽക്കുന്നത്. ഇതിന്റെ ലോട്ട് നമ്പർ 12668A-യും, കാലാവധി തീരുന്ന തീയതി 23.12.2026-ഉം ആണ്.

ഉപഭോക്താക്കൾ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും, ഇവ ഒന്നുകിൽ നശിപ്പിക്കുകയോ അല്ലെങ്കിൽ വാങ്ങിയ കടയിൽ തന്നെ തിരികെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് പൊതുജനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ +356 26025000 എന്ന നമ്പറിൽ ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റിയുമായി ബന്ധപ്പെടാം, അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ സന്ദേശമയക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button