അന്തർദേശീയം

ജനകീയ പ്രതിഷേധം ശക്തം; ബൊളീവിയയിൽ അടിയന്തരാവസ്ഥയ്ക്ക് നീക്കം

ലാ പാസ്‌ : ബൊളീവിയയിൽ വലതുപക്ഷ പ്രസിഡന്റ് റോഡ്രിഗോ പാസിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു.

സർക്കാരിന്റെ നവലിബറൽ നയങ്ങൾക്കും പൊതുമേഖലാ വിറ്റഴിക്കലിനും എതിരെയാണ് ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം. കർഷക സംഘടനകളും ട്രേഡ് യൂണിയനുകളും നടത്തുന്ന റോഡ് ഉപരോധം ഒരു മാസത്തിലേറെയായി തുടരുകയാണ്.

ഇന്ധനക്ഷാമം, ഡോളറിന്റെ ദൗർലഭ്യം, കടുത്ത വിലക്കയറ്റം എന്നിവയാണ് ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. അടിയന്തരാവസ്ഥ നിലവിൽവരുന്നതോടെ പ്രതിഷേധം അടിച്ചമർത്താൻ സൈന്യത്തെ വ്യാപകമായി ഉപയോഗിക്കാനാണ്‌ നീക്കം.

സൈനിക നടപടികൾക്ക് നിയമപരമായ പരിരക്ഷ നൽകുന്ന ബിൽ പാർലമെന്റിൽ പരിഗണനയിലാണ്. പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന -യൂണിയൻ നേതാക്കളെ വ്യാപകമായി അറസ്റ്റ്ചെയ്യുകയാണ്.

കീഴടങ്ങില്ലെന്നും ഉപരോധം തുടരുമെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ദീർഘകാലം ബൊളീവിയയെ നയിച്ച മുൻ ഇടതുപക്ഷ പ്രസിഡന്റ് ഇവോ മൊറാലിസ് ആണ്‌ ഭീഷണികളെ അതിജീവിച്ച്‌ സമരത്തിനു പിന്നിലെ പ്രധാന സംഘാടകൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button