കേരളം

കൊല്ലത്തെ കൊലപാതകങ്ങള്‍; പ്രതി തമിഴ്‌നാട് സ്വദേശി സീരിയല്‍ കില്ലറെന്ന് സംശയം

കൊല്ലം : കൊല്ലത്തുണ്ടായ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ കില്ലറെന്ന് പൊലീസ് നിഗമനം. കൊല്ലത്തും പാരിപ്പള്ളിയിലും നടന്ന കൊലപാതകങ്ങള്‍ സമാനമായ തരത്തിലാണെന്നാണ് പൊലീസ് വിലയിരുത്തല്‍. കൊല്ലത്ത് കടമുറിക്ക് മുന്നില്‍ കിടന്ന രാജേന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

മാസങ്ങള്‍ക്ക് മുമ്പ് പാരിപ്പള്ളിയില്‍ രവീന്ദ്രന്‍ (65) എന്നയാളെ കൊന്നതും ഇതേ പ്രതി തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഏപ്രില്‍ 19 നാണ് കല്ലുവാതുക്കലിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് മുന്നില്‍ രവീന്ദ്രനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തലയില്‍ നിന്നും ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ഈ കേസില്‍ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അതിനിടെയാണ് മെയ് 25 ന് കമ്മീഷണര്‍ ഓഫീസിന് മീറ്ററുകള്‍ മാത്രം അകലെ, കടമുറിക്ക് മുന്നിലാണ് രാജേന്ദ്രന്‍ എന്നയാളെ മരിച്ച നിലയില്‍ കണ്ടത്. തലയുടെ ഭാഗത്തു നിന്നും ചോര വാര്‍ന്ന നിലയിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാളെ തോര്‍ത്തുകൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

കൊലപാതകത്തിന് പിന്നില്‍ തമിഴ്‌നാട് സ്വദേശിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ബന്ധുക്കള്‍ ആരുമില്ലാതെ തെരുവില്‍ അലഞ്ഞുതിരിഞ്ഞ്, ഒറ്റയ്ക്ക് കട വരാന്തകള്‍ക്ക് മുന്നില്‍ കിടന്നുറങ്ങുന്നവരെ ആക്രമിച്ച് കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലറാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button