Uncategorizedഅന്തർദേശീയം

നേ​പ്പാ​ളി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​റി​ന് തീ​പി​ടി​ച്ചു

കാ​ഠ്മ​ണ്ഡു : നേ​പ്പാ​ളി​ലെ ത്രി​ഭു​വ​ൻ അ​ന്താ​രാ​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​റി​ന് തീ ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ളി​ലൂ​ടെ പു​റ​ത്തി​ങ്ങി.

പു​ല​ർ​ച്ചെ തു​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ട​യ​റി​ന് തീ​പി​ടി​ച്ച​ത്. ഇ​സ്താം​ബൂ​ളി​ൽ നി​ന്നും വ​ന്ന ടി ​കെ 726 എ​ന്ന വി​മാ​ന​ത്തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തെ ട​യ​റു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 278 യാ​ത്ര​ക്കാ​രും 11 ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങി​യ​താ​യും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ലെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കി. വി​മാ​നം റ​ൺ​വേ​യി​ൽ തൊ​ട്ട ഉ​ട​ൻ ത​ന്നെ വ​ല​തു​വ​ശ​ത്തെ ലാ​ൻ​ഡിം​ഗ് ഗി​യ​റി​ൽ നി​ന്ന് പു​ക​യും തീ​യും ഉ​യ​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button