യൂറോപ്യൻ യൂണിയൻ വാർത്തകൾ

സ്കോട്ട്ലൻഡ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യക്കാരനായ ക്യൂ മണിവർണൻ

എഡിൻബർഗ് : സ്കോട്ട്ലൻഡ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യക്കാരനായ ക്യൂ മണിവർണൻ. സ്കോട്ടിഷ് ഗ്രീൻ പാർടി പ്രതി നിധിയായാണ് എഡിൻബറ ആന്റ് ലോധിയൻസ് ഈസ്റ്റ് മേഖലയിൽ നിന്ന് ജയിച്ചത്.

തമിഴ്‌നാട് സ്വദേശിയായ മണിവണ്ണൻ സ്കോട്ട്ലൻഡിലെ സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ പിഎച്ച്‌ഡി വിദ്യാർഥിയാണ്. സ്കോട്ടിഷ് പാർലമെന്റിലെത്തുന്ന ആദ്യ ട്രാൻസ്ജെൻഡർ അംഗങ്ങളിൽ ഒരാളുമാണ്. ഐറിസ് ഡ്യൂയി ആണ് മറ്റൊരാൾ. ബിസിനസുകാരൻ എന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. സ്കോട്ടിഷ് പാർലമെന്റിലെ വൈവിധ്യം വർദ്ധിപ്പിക്കുന്നതിനും കുടിയേറ്റക്കാരുടെ ശബ്ദം നിയമസഭയിൽ എത്തിക്കുന്നതിനും ഈ വിജയം വലിയൊരു ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു. സ്കോട്ട്ലൻഡിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാനകരമായ നേട്ടമാണിത്.

വിദേശികൾക്കും സ്ഥിരതാമസ അനുമതി ഇല്ലാത്തവർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്കോട്ലൻഡ് പുതിയ നിയമപരിഷ്കാരം കൊണ്ടുവന്നിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button