കേരളം

ബംഗളൂരുവില്‍ മതില്‍ ഇടിഞ്ഞ് അപകടം : മരിച്ച മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; രണ്ടുപേരുടെ നില ഗുരുതരം

ബംഗലൂരു : ബംഗലൂരുവില്‍ കനത്ത മഴയില്‍ ആശുപത്രി മതില്‍ ഇടിഞ്ഞു വീണ് മരിച്ച രണ്ട് കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി അടക്കം രണ്ടു പേരുടെ നില ഗുരുതരമാണ്. കേരളത്തില്‍ നിന്നു പോയ വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും.

അപകടത്തില്‍ മലയാളികള്‍ അടക്കം ഏഴു പേരാണ് മരിച്ചത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ തന്നെ കൊച്ചിയിലെത്തിച്ച് സ്വദേശമായ രാമമംഗലത്തേക്ക് കൊണ്ടുപോയി. പരിക്കേറ്റ ഏഴു മലയാളികളില്‍ മൂന്നുപേര്‍ മലയാളികളാണ്. രാമമംഗലം സ്വദേശിയഖായ പ്രീത, സിജി, മായ എന്നിവരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വൈകീട്ട് അഞ്ചുമണിക്ക് ശിവാജി നഗറിലാണ് അപകടം ഉണ്ടായത്. .വിനോദയാത്രയ്‌ക്കെത്തിയ കുടുംബശ്രീ സംഘത്തിലെ അഞ്ചുപേര്‍ പര്‍ച്ചേയ്സിനാണ് ശിവാജി നഗറില്‍ എത്തിയത്. ആശുപത്രി മതിലിന് താഴെ ഒരു ടാര്‍പോളിന്‍ ഷീറ്റ് കെട്ടിയിരുന്നു. ഇതിന് താഴെ നിന്നിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button