കേരളം
ആലപ്പുഴയിൽ മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു; നാലുപേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ : ആലപ്പുഴയിലെ എഴുപുന്നയില്‍ മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കുമ്പളങ്ങി സ്വദേശി നിതിന്‍ കൃഷ്ണനാണ് മരിച്ചത്. എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബാറിലെത്തി മദ്യപിച്ച ശേഷം പുറത്തിറങ്ങി മടങ്ങുകയായിരുന്നു മരിച്ച നിതിന്‍. ഈ സമയത്ത് പുറത്ത് വാക്കുതര്‍ക്കവും സംഘര്‍ഷവും നടക്കുന്നുണ്ടായിരുന്നു.
പിന്നീട് ഈ സംഘര്‍ഷത്തില്‍ നിതിനും ചേര്‍ന്നു. അടിപിടിക്കിടെയാണ് നിതിന് പരിക്കേറ്റത്. സംഘര്‍ഷശേഷം ഒരാള്‍ വീണുകിടക്കുന്നത് കണ്ട ബാര്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും നിതിന്‍ മരിച്ചിരുന്നതായാണ് വിവരം.



