കേരളം

ഇറാനിൽ ഇന്റേൺഷിപ്പിന് പോയ കട്ടപ്പന സ്വദേശി ജെറിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം

കട്ടപ്പന : ചെന്നൈയിൽ മർച്ചന്റ് നേവി കോഴ്സ് പഠിച്ച ശേഷം ഇറാനിൽ ഇന്റേൺഷിപ്പിന് പോയ യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം. ആലടി ആഞ്ഞിലിമൂട്ടിൽ ജോസിന്റെയും ലൈസാമ്മയുടെയും മകൻ ജെറിൻ ജോസഫിനെയാണ് കുടുംബാം​ഗങ്ങൾ ബന്ധപ്പെടാൻ സാധിക്കാത്തത്.

കഴിഞ്ഞ വർഷം ജൂലൈ 27 നാണ് ചെന്നൈയിലെ രുദ്രാക്ഷ് മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജെറിൻ ഇറാനിലേക്ക് പോകുന്നത്. ഒമ്പതു മാസത്തെ ഇന്റേൺഷിപ്പ് ആയിരുന്നു. ഇറാൻ ഇസ്രയേൽ സംഘർഷം ആരംഭിച്ചതോടെ കുടുംബത്തിന് ജെറിനുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.

ഫെബ്രുവരി 27ന് രാത്രിയാണ് ജെറിൻ കുടുംബാ​ഗങ്ങൾക്ക് അവസാനമായി മെസേജ് അയച്ചത്. അതിന് ശേഷം വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തിട്ടില്ല. അങ്ങോട്ടും ബന്ധപ്പെടാൻ സാധിക്കുന്നില്ല. കോളജ് അധികൃതരോട് ബന്ധപ്പെട്ടപ്പോൾ ജെറിൻ സുരക്ഷിതനാണെന്നും യുദ്ധം കഴിഞ്ഞാലുടൻ തിരിച്ചെത്തുമെന്നും അറിയിച്ചു. ഇതുസംബന്ധിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button