കേരളം
വെഞ്ഞാറമൂട്ടില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചു; രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. വെമ്പായം കൊപ്പം സ്വദേശി ആദിത്യന്‍ (22), കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് കാട്ടാക്കട കട്ടക്കോട് കൊഴുക്കല്‍കോണം എസ്‌ജെ നിവാസില്‍ ജൂലി ഇഗ്‌നേഷ്യസ് എന്നിവരാണു മരിച്ചത്.
പിരപ്പന്‍കോട്-പാലാംകോണം നാഗരുകുഴിയിലാണ് അപകടമുണ്ടായത്. പാറ കയറ്റി പോയിരുന്ന ലോറി കയറ്റം കയറുമ്പോള്‍ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് പിന്നില്‍ ഉണ്ടായിരുന്ന കാറിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ലോറി മറിഞ്ഞു. കാറില്‍ കുടുങ്ങിയവരെയും ബൈക്ക് യാത്രക്കാരെയും നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.



