കേരളം

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ തെരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. തലശേരി സബ് റജിസ്ട്രാർ ഓഫീസിൽ എത്തിയാണ് വ്യാഴാഴ്ച രാവിലെ 11 മണിക്ക് പത്രിക സമർപ്പിച്ചത്. റിട്ടേണിങ് ഓഫീസർ സച്ചിൻ കൃഷ്ണ പത്രിക സ്വീകരിച്ചു. വാഹനപ്രചാരണം ഒഴിവാക്കി നേരിട്ട് റജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക നൽകിയത്.

സ്പീക്കർ എ.എൻ. ഷംസീർ, ഇ.പി. ജയരാജൻ, സിപിഎം ജില്ലാസെക്രട്ടറി കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയ നേതാക്കൾ പിണറായി വിജയനൊപ്പം ഉണ്ടായിരുന്നു. പറയാനുണ്ട് പിന്നെ പറയാമെന്ന് പിണറായി വിജയൻ പത്രിക സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് അദ്ദേഹം മലപ്പുറത്തേക്ക് യാത്ര തിരിച്ചു.

മൂന്നാം തവണയാണ് പിണറായി ധർമ്മടത്ത് മത്സരിക്കുന്നത്. ഇതിന് മുൻപ് മൂന്ന് തവണ കൂത്തുപ്പറമ്പിലും ഒരു തവണ തളിപ്പറമ്പിലും മത്സരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി വി.പി. അബ്ദുൾ റഷീദാണ് ധർമ്മടത്ത് പിണറായിയുടെ എതിരാളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button