അന്തർദേശീയം

ഉറുന്പ് കള്ളക്കടത്ത് : കെനിയയിൽ നാലു പേർക്ക് ശിക്ഷ

നെ​​​യ്റോ​​​ബി : ഉ​​​റു​​​ന്പ് ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​ർ​​​ക്ക് ശി​​​ക്ഷ. കെ​​​നി​​​യ​​​യി​​​ലാ​​​ണു സം​​​ഭ​​​വം. ബെ​​​ൽ​​​ജി​​​യ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ര​​​ണ്ടു പേ​​​ർ, വി​​​യ​​​റ്റ്നാം സ്വ​​​ദേ​​​ശി, കെ​​​നി​​​യ​​​ക്കാ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ന​​​ഗ​​​ര​​​മാ​​​യ നെ​​​യ്‌​​​വാ​​​ഷ​​​യി​​​ൽ ശി​​​ക്ഷ​​​ല​​​ഭി​​​ച്ച​​​ത്.

5300 ഉ​​​റുന്പു​​​ക​​​ളു​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​വ​​​രെ ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​തി​​​ൽ അ​​​യ്യാ​​​യി​​​രം ഉ​​​റു​​​ന്പു​​​ക​​​ളും ബെ​​​ൽ​​​ജി​​​യം​​​കാ​​​രു​​​ടെ പ​​​ക്ക​​​ലാ​​​യി​​​രു​​​ന്നു. വി​​​നോ​​​ദ​​​ത്തി​​​നാ​​​യി ഉ​​​റു​​​ന്പു​​​ക​​​ളെ ശേ​​​ഖ​​​രി​​​ച്ചു​​​വെ​​​ന്നാ​​ണു നാ​​​ലു പേ​​​രും പ​​​റ​​​ഞ്ഞ​​​ത്. പ​​​ക്ഷേ ഒ​​​ന്നോ ര​​​ണ്ടോ അ​​​ല്ല, അ​​​യ്യാ​​​യി​​​രം ഉ​​​റു​​​ന്പു​​​ക​​​ളു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ കോ​​​ട​​​തി ഇ​​​വ​​​രു​​​ടെ വാ​​​ദ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല.

7,700 ഡോ​​​ള​​​ർ വ​​​രു​​​ന്ന കെ​​​നി​​​യ​​ൻ തു​​​ക പി​​​ഴ അ​​​ട​​​യ്ക്കാ​​​നാ​​​ണ് കോ​​​ട​​​തി ഇ​​​വ​​​രോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പി​​​ഴ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്ക​​​ണം.

ആ​​​ഫ്രി​​​ക്ക​​​ൻ ഹാ​​​ർ​​​വെ​​​സ്റ്റ​​​ർ എ​​​ന്ന വലിയ ഇ​​​നം അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​റു​​​ന്പു​​​ക​​​ളെ​​​യാ​​​ണ് ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. അ​​​രു​​​മ​​​ക​​​ളാ​​​യി വ​​​ള​​​ർ​​​ത്താ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് ഉ​​​റു​​​ന്പു​​​ക​​​ളെ വി​​​ൽ​​​ക്കു​​​ന്ന​​​ത്. ആ​​​ഫ്രി​​​ക്ക​​​ൻ ഹാ​​​ർ​​​വെ​​​സ്റ്റ​​​റി​​​ന് യൂ​​​റോ​​​പ്പി​​​ലും ഏ​​​ഷ്യ​​​യി​​​ലും വ​​​ലി​​​യ ഡി​​​മാ​​​ൻ​​ഡു​​​ണ്ട്. ഒ​​​രെ​​​ണ്ണ​​​ത്തി​​​ന് 220 ഡോ​​​ള​​​ർ വ​​​രെ വി​​​ല കി​​​ട്ടു​​​മ​​​ത്രേ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button