യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഡീപ്ഫേക്ക് നിർമ്മാണത്തിനും എഐ ഉപയോഗിച്ചുള്ള ഹാക്കിങ്ങിനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇയു

ബ്രസൽസ് : ഡീപ്ഫേക്ക് നിർമ്മാണത്തിനും എഐ ഉപയോഗിച്ചുള്ള ഹാക്കിങ്ങിനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ . സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ച ജനങ്ങൾക്കും രാഷ്ട്രീയ വ്യവസ്ഥിതിക്കും ഭീഷണിയാകുമെന്ന ആശങ്കയെത്തുടർന്ന്, ആഗോള എഐ കമ്പനികളെ നിരീക്ഷിക്കാൻ ബ്രസൽസ് ആസ്ഥാനമായി യുറോപ്യൻ യൂണിയൻ ഒരു പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. യുറോപ്യൻ യൂണിയന്റെ ചരിത്രപ്രസിദ്ധമായ എഐ ആക്ട് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. “കമ്പനികൾ നിയമങ്ങൾ ലംഘിച്ചാൽ അവർക്ക് കനത്ത പിഴ ചുമത്താനോ യൂറോപ്യൻ യൂണിയൻ വിപണിയിലേക്കുള്ള പ്രവേശനം പൂർണ്ണമായി തടയാനോ ബ്രസൽസിന് സാധിക്കും” എന്ന് ദി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സാങ്കേതികവിദ്യയുടെ ദുരുപയോഗം തടഞ്ഞ് ജനങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളുന്ന ഒരു ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുറോപ്യൻ യൂണിയന്റെ ടെക് സോവറിൻ്റി വിഭാഗം മേധാവി ഹെന്ന വിർക്കുനെൻ വ്യക്തമാക്കി
യൂറോപ്യൻ യൂണിയൻ സ്വീകരിച്ചിരിക്കുന്ന പ്രധാന നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും താഴെ പറയുന്നവയാണ് :
പ്രധാന നിയന്ത്രണങ്ങൾ

നിർബന്ധിത വാട്ടർമാർക്കിങ്: ഡീപ്ഫേക്കുകളും ചാറ്റ്‌ബോട്ടുകൾ നിർമ്മിക്കുന്ന ചിത്രങ്ങളും വ്യാജമാണെന്ന് തിരിച്ചറിയാൻ ഡിജിറ്റൽ വാട്ടർമാർക്കുകളോ പ്രത്യേക ലേബലുകളോ നിർബന്ധമായും പതിക്കണം. [1] പ്രത്യേക എഐ ഓഫീസ്: ​⁠ഓപ്പൺഎഐ , ദീപ്സീക് തുടങ്ങിയ ആഗോള എഐ ഭീമന്മാരെയും പുതിയ കമ്പനികളെയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ബ്രസൽസിലെ എഐ ഓഫീസിലേക്ക് 38 അംഗ വിദഗ്ധ സംഘത്തെ അധികമായി നിയമിച്ചു.
ഹാക്കിങ് തടയൽ: ജനങ്ങളുടെ സ്വകാര്യതയെയും പൊതു അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുന്ന സൈബർ ആക്രമണങ്ങൾക്കും എഐ മോഡലുകൾ ഉപയോഗിച്ചുള്ള ഹാക്കിങ്ങിനും കടുത്ത നിയന്ത്രണമുണ്ട്.
രേഖകൾ പരിശോധിക്കാനുള്ള അധികാരം: എഐ കമ്പനികൾ നിർബന്ധമായും വിവരങ്ങൾ രേഖപ്പെടുത്തണം. അന്വേഷണ വേളയിൽ ഇവരുടെ ജീവനക്കാരെ ചോദ്യം ചെയ്യാൻ യൂറോപ്യൻ കമ്മീഷന് അധികാരമുണ്ട്.

നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ
മറ്റ് പ്രധാന സുരക്ഷാ ഫീച്ചറുകൾ

വിസിൽബ്ലോവർ ടൂൾ (Whistleblower Tool ): സാങ്കേതികവിദ്യാ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് കമ്പനികളുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ രഹസ്യമായി അധികാരികളെ അറിയിക്കാനുള്ള സംവിധാനം.
കംപ്ലയൻസ് ടൂൾ (Compliance Tool): എഐ ഉപയോക്താക്കൾക്ക് തങ്ങൾ നേരിടുന്ന നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ഡിജിറ്റൽ സംവിധാനം.

ന്യൂഡിഫയർ ആപ്പുകളുടെ നിരോധനം : വ്യക്തികളുടെ അനുമതിയില്ലാതെ അശ്ലീല ഡീപ്ഫേക്കുകൾ നിർമ്മിക്കുന്ന ‘ന്യൂഡിഫയർ’ (Nudifier) ആപ്ലിക്കേഷനുകൾക്ക് യൂറോപ്യൻ യൂണിയൻ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button