ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി മുന്നില്‍; ഗോവയില്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലില്‍ ഗോവയില്‍ കോണ്‍ഗ്രസ് 17 സീറ്റില്‍ മുന്നിലാണ്. ഇവിടെ ബിജെപി 14 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ഉത്തരാഖണ്ഡില്‍ ബിജെപി 36 സീറ്റിലും കോണ്‍ഗ്രസ് 22 സീറ്റിലും ആം ആദ്മി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. മണിപ്പുരില്‍ ബിജെപി 17 ഇടത്തും കോണ്‍ഗ്രസ് 14 ഇടത്തും എന്‍പിപി നാലിടത്തും ലീഡ് ചെയ്യുന്നു.
ഉത്തരാഖണ്ഡില്‍ 70, മണിപ്പുരില്‍ 60, ഗോവയില്‍ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകള്‍. എക്സിറ്റ് പോളുകളില്‍ മണിപ്പുരില്‍ ബിജെപിക്കാണ് സാധ്യത. ഗോവയിലും ഉത്തരാഖണ്ഡിലും കടുത്ത പോരാട്ടമാണ്. ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നിവിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: