മാൾട്ടാ വാർത്തകൾ

മാൾട്ടീസ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു, സർക്കാരുമായി ചർച്ച തുടരും

മെഡിക്കൽ അസോസിയേഷൻ ഓഫ് മാൾട്ട പ്രഖ്യാപിച്ച ഡോക്ടർമാരുടെ ഭാഗിക സമരം പിൻവലിച്ചു. ഇന്നുമുതൽ എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കും ഡോക്ടർമാർ താൽക്കാലികമായി മടങ്ങും. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് മെഡിക്കൽ അസോസിയേഷൻ ഓഫ് മാൾട്ടയുടെ തീരുമാനം.

രണ്ട് പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് MAM-ഉം സർക്കാരും തർക്കത്തിലായത്. മൂന്ന് പൊതു ആശുപത്രികളിലേക്ക് അടിയന്തര സേവനങ്ങൾ സ്വകാര്യ മേഖലയിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനുള്ള പദ്ധതി, രാജ്യത്തുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ എന്നിവയാണ് മെഡിക്കൽ അസോസിയേഷൻ ഓഫ് മാൾട്ടയെ പ്രകോപിപ്പിച്ചത്. മാറ്റർ ഡെയ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലെ ചില രോഗികളെ സ്വകാര്യ സൗകര്യങ്ങളിലേക്ക് റഫർ ചെയ്യുന്നതിനായി 14 മില്യൺ യൂറോ പദ്ധതി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. ഒരു രോഗിയെയും സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യരുതെന്ന് ഇആർ ഡോക്ടർമാർക്ക് MAM നിർദ്ദേശം നൽകി. ഇതേത്തുടർന്ന് പാവോള, മോസ്റ്റ, ഫ്ലോറിയാന എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ മാത്രം 24 മണിക്കൂറും പ്രവർത്തിക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. Gżira, Cospicua, Kirkop, Birkirkara, Qormi എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങളെ സമരം ബാധിച്ചു.

എല്ലാ ജനറൽ പ്രാക്ടീഷണർമാരെയും (GPs) പ്രിൻസിപ്പൽ ജനറൽ പ്രാക്ടീഷണറുടെ റോളിലേക്ക് പ്രൊമോട്ട് ചെയ്യണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ചയിൽ മെഡിക്കൽ അസോസിയേഷൻ ഓഫ് മാൾട്ട ഉയർത്തിയിരുന്നു. എല്ലാ ഷിഫ്റ്റ് മേധാവികൾക്കും അധിക സെഷൻ അലവൻസ് നൽകാനും അസോസിയേഷൻ നിർദ്ദേശിക്കുന്നു. പ്രമോഷൻ്റെയും അധിക സെഷൻ അലവൻസിൻ്റെയും സാമ്പത്തിക ബാധ്യതകൾ സർക്കാർ നിലവിൽ വിലയിരുത്തുകയാണെന്നാണ് മാൾട്ട ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.ഇക്കാര്യങ്ങളിൽ ധാരണ ആയതായും സർക്കാർ പ്രഖ്യാപനത്തിനു കാത്തിരിക്കുന്നതായുമാണ് മാൾട്ടീസ് ഡോക്ടര്മാരെ ഉദ്ധരിച്ച് മാൾട്ട ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button