മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ പുതുതായി 791 COVID-19 കേസുകൾ റിപ്പോർട് ചെയ്തു

ജനുവരി ആദ്യം മുതൽ ഉള്ള കണക്കുകൾ അനുസരിച്ചു ഏറ്റവും ഉയർന്ന കണക്കാണ് ഇത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചതായി സൂപ്രണ്ട് ഓഫ് പബ്ലിക് ഹെൽത്ത് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഡാറ്റ വെളിപ്പെടുത്തി.

നിലവിൽ 6,495 സജീവ കേസുകളുണ്ട്,
ഇതുവരെയുള്ള 2022 ലെ ഏറ്റവും ഉയർന്ന രോഗനിരക്കാണ് ഇത് .

ഡിസംബർ 22 നാണ് അവസാനമായി സജീവ കേസുകൾ 6,000 കടന്നത്.

പൊതുവായി ലഭ്യമായ ആ ഡാറ്റയിൽ ആശുപത്രി ചികിത്സയോ തീവ്രപരിചരണമോ ആവശ്യമുള്ള രോഗികളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്നില്ല –

യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, യൂറോപ്യൻ യൂണിയനിൽ ഉടനീളമുള്ള ഏറ്റവും കുറഞ്ഞ COVID-മായി ബന്ധപ്പെട്ട ITU ഒക്യുപൻസി ഇപ്പോഴും മാൾട്ടയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button