മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ

മാൾട്ടയിലെ പുതിയ ആരോഗ്യ നിയമം: യുവധാര മാൾട്ട നിവേദനം നൽകി.

ബിർക്കിർക്കര :മാൾട്ടയിലെ ആരോഗ്യവകുപ്പ് പ്രാബല്യത്തിൽ കൊണ്ടുവന്ന പുതിയ വാക്സിനേഷൻ നിയമം കർശനമാക്കുന്നതിൽ ഇന്ത്യൻ പ്രവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും ആശങ്കയും ഇന്ത്യൻ എംബസിയുമായി യുവധാര പ്രതിനിധികൾ ചർച്ച നടത്തി അറിയിക്കുകയും പ്രവാസികൾക്ക് പ്രയാസമാകുന്ന പുതിയ നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള നിവേദനം കൈമാറുകയും ചെയ്തു.

ഇന്ന് വൈകിട്ട് നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് സെക്കൻഡ് ഓഫീസർ അനിരുദ്ധ് ദാസും യുവധാരയെ പ്രതിനിധികരിച്ച് സെക്രട്ടറി ബെസ്റ്റിൻ വർഗീസ് , പ്രസിഡൻറ് ജോബി കൊല്ലം എന്നിവർ പങ്കെടുക്കുകയും നിവേദനം കൈമാറുകയും ചെയ്തു. തുടർന്ന് നടത്തിയ ചർച്ചയിൽ 

ഈ വിഷയത്തിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ ഉറപ്പു നൽകി . മാൾട്ടയിൽ ഈ വിഷയം ഉന്നയിച്ചു യുവധാര നടത്തുന്ന ക്യാമ്പയിനിൽ പൂർണ്ണ പിന്തുണയും ഇന്ത്യൻ എംബസി വാഗ്ദാനം ചെയ്തു.

സെപ്റ്റംബർ ഒന്നു മുതലാണ് നിയമം കർശനമായി പ്രാബല്യത്തിൽ വന്നത്.യൂറോപ്പ്യൻ യൂണിയൻറെ ഭാഗമല്ലാത്ത രാജ്യക്കാർക്ക് മാൾട്ടയിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഇനി മുതൽ പോളിയോ,മീസൽസ് എന്നിവ ഉൾപ്പടെയുള്ള വാക്സിനുകൾ മാർട്ടയിൽ നിന്ന് സ്വീകരിച്ചെങ്കിൽ മാത്രമേ ഹെൽത്ത് അപ്രൂവലിനു വേണ്ടിയുള്ള അപേക്ഷ വയ്ക്കുവാൻ സാധിക്കൂകയുള്ളു. ആദ്യമായി മാൾട്ട യിലേക്ക് വരുന്നവരെ കൂടാതെ നിലവിലുള്ളവരിൽ നാലുവർഷം പൂർത്തീകരിക്കാത്ത എല്ലാവർക്കും ഈ നിയമം ബാധകമാണ് .എല്ലാ തൊഴിൽ മേഖലയിലുള്ളവരെയും ഈ നിയമം ബാധിക്കുന്നുണ്ട്.മാൾട്ടയിൽ തൊഴിൽ ചെയ്യുന്നവർ സോഷ്യൽ സെക്യൂരിറ്റിയും ടാക്സും അടച്ചിട്ടും സർക്കാർ സംവിധാനത്തിൽ അല്ലാതെ സ്വകാര്യ മേഖലയിൽ നിന്ന് മാത്രമേ ഈ വാക്സിനുകൾ സ്വീകരിക്കാവൂ എന്ന ഗവൺമെൻറിൻറെ ചൂഷണപരമായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്ന് യുവധാര മാൾട്ട അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button