മാൾട്ടയിലെ പുതിയ ആരോഗ്യ നിയമം കർശനമാക്കുന്നു: മാൾട്ടയിൽ ഉള്ളവരും മാൾട്ടയിലേക്ക് വരുവാൻ ആഗ്രഹിക്കുന്നവരും ആശങ്കയിൽ
വലേറ്റ : മാൾട്ടയിലെ ആരോഗ്യവകുപ്പ് പ്രാബല്യത്തിൽ കൊണ്ടുവന്ന പുതിയ വാക്സിനേഷൻ നിയമം കർശനമാക്കുന്നു. സെപ്റ്റംബർ ഒന്നു മുതലാണ് നിയമം കർശനമായി പ്രാബല്യത്തിൽ വന്നത്.
യൂറോപ്പ്യൻ യൂണിയൻറെ ഭാഗമല്ലാത്ത രാജ്യക്കാർക്ക് മാൾട്ടയിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഇനി മുതൽ പോളിയോ,മീസൽസ് എന്നിവ ഉൾപ്പടെയുള്ള വാക്സിനുകൾ മാർട്ടയിൽ നിന്ന് സ്വീകരിച്ചെങ്കിൽ മാത്രമേ ഹെൽത്ത് അപ്രൂവലിനു വേണ്ടിയുള്ള അപേക്ഷ വയ്ക്കുവാൻ സാധിക്കൂകയുള്ളു. ആദ്യമായി മാൾട്ട യിലേക്ക് വരുന്നവരെ കൂടാതെ നിലവിലുള്ളവരിൽ നാലുവർഷം പൂർത്തീകരിക്കാത്ത എല്ലാവർക്കും ഈ നിയമം ബാധകമാണ്.
എല്ലാ തൊഴിൽ മേഖലയിലുള്ളവരെയും ഈ നിയമം ബാധിക്കുന്നുണ്ട്.തന്മൂലം ഇന്ത്യയിൽ നിന്നും ഈ വാക്സിൻ എടുത്തവർക്ക് വീണ്ടും നിർബന്ധമായി എടുക്കണം. മാൾട്ടയിൽ തൊഴിൽ ചെയ്യുന്നവർ സോഷ്യൽ സെക്യൂരിറ്റിയും ടാക്സും അടച്ചിട്ടും സർക്കാർ സംവിധാനത്തിൽ അല്ലാതെ സ്വകാര്യ മേഖലയിൽ നിന്ന് മാത്രമേ ഈ വാക്സിനുകൾ സ്വീകരിക്കാവൂ എന്ന ഗവൺമെൻറിൻറെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.