മാൾട്ടാ വാർത്തകൾ

മാൾട്ടയുടെ കാൻസർ ചാരിറ്റി ഫൗണ്ടേഷനായ പുട്ടിനു ചാരിറ്റി ഫൗണ്ടേഷന് ലണ്ടനിൽ 23 പുതിയ അപ്പാർട്ട്മെന്റുകൾ

വല്ലേറ്റ:കാൻസർ ചാരിറ്റി ഫൗണ്ടേഷനായ പുട്ടിനു കെയേഴ്‌സ് സെൻട്രൽ ലണ്ടനിലെ പുതിയ കെട്ടിടത്തിനായി കരാർ ഒപ്പിട്ടു, ഈ കെട്ടിടത്തിലെ 23 അപ്പാർട്ടുമെന്റുകളും ബ്രിട്ടീഷ് തലസ്ഥാനത്തെ ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോൾ മാൾട്ടയിൽ നിന്നുള്ള രോഗികളെ പാർപ്പിക്കുന്നതിനായി ഉപയോഗിക്കും.

ജനുവരിയിൽ അന്തരിച്ച ചാരിറ്റിയുടെ സഹസ്ഥാപകനും പീഡിയാട്രിക് കാൻസർ വിദഗ്ധനുമായ വിക്ടർ കാൽവാഗ്നയുടെ പേരിലുള്ള 23 മില്യൺ യൂറോയുടെ പുതിയ പദ്ധതിയിലാണ് ചികിൽസയിലായിരിക്കുമ്പോ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും സൗജന്യമായി താമസിക്കാൻ വാങ്ങിയ 23 അപ്പാർട്ടുമെന്റുകളും ഉൾപ്പെടുന്നത്.

സെൻട്രൽ ലണ്ടനിൽ നിന്നും കിംഗ്‌സ് ക്രോസ്, സെന്റ് പാൻക്രാസ് സ്റ്റേഷനുകളിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്ത് റീജന്റ് പാർക്കിന് സമീപത്താണ് ഈ കെട്ടിടം.

വിവിധ സംഭാവനകളും നാഷണൽ ഡെവലപ്‌മെന്റ് ആൻഡ് സോഷ്യൽ ഫണ്ടിൽ നിന്നുള്ള 5 മില്യൺ യൂറോ ഗ്രാന്റും, അധിക ചെലവുകൾ വഹിക്കുന്നതിനും കെട്ടിടം നവീകരിക്കുന്നതിനുമായി 10 മില്യൺ യൂറോ ബാങ്ക് ഓഫ് വാലെറ്റ വായ്പയും വഴി പദ്ധതിക്ക് പണം നൽകുമെന്ന് പുട്ടിനു കെയേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.

പിക്കാഡിലിയിലെ മാൾട്ട ഹൈക്കമ്മീഷനിൽ പ്രധാനമന്ത്രിയുടെ ഭാര്യയും യുകെയിലെ മാൾട്ട ഹൈക്കമ്മീഷണറുമായ ലിഡിയ അബെലയുടെ സാന്നിധ്യത്തിലാണ് പുട്ടിനു കെയേഴ്സ് പുതിയ കെട്ടിടത്തിന്റെ രേഖകളിൽ ഒപ്പുവച്ചത്.

പുട്ടിനു കെയേഴ്സിന് രോഗികളെ താമസിപ്പിക്കുവാനായി നിലവിൽ സട്ടണിൽ 20 അപ്പാർട്ട്‌മെന്റുകളുണ്ട്.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button