മാൾട്ടാ വാർത്തകൾസ്പോർട്സ്

യുവധാര മാൾട്ട സംഘടിപ്പിക്കുന്ന രണ്ടാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ ഒരു മണി മുതൽ എഫ്ഗൂറ സ്റ്റേഡിയത്തിൽ.


വലേറ്റ : യുവധാര സാംസ്‌കാരിക വേദി മാൾട്ട സംഘടിപ്പിക്കുന്ന രണ്ടാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ ഉച്ചതിരിഞ്ഞ് ഒരു മണി മുതൽ എഫ്ഗൂറാ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിക്കും. മാൾട്ടയിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. വിജയികൾക്കുള്ള യുവധാര എവർറോളിങ് ട്രോഫി മാൾട്ട ഇന്ത്യൻ അംബാസിഡർ കൈമാറും. ഉൽഘാടന മത്സരത്തിൽ യങ്സ്റ്റേഴ്സ് ഒർമി നേരിടുന്നത് ബിസ്മില്ല ക്യാഷ് & ക്യാരി യെ ആണ്.നിലവിലെ ജേതാക്കൾ ക്ലബ്ഡി സ്വാത് ആണ് .

യുവധാരയുടെ രണ്ടാമത് വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ സമ്മാന കൂപ്പണുകളിലെ വിജയികൾ ആയിട്ടുള്ളവർ ആറുമണിക്ക് മുൻപ് സമ്മാനങ്ങൾ കൈപ്പറ്റണം എന്ന് ഭാരവാഹികൾ അറിയിച്ചു.8000 യൂറോയിലധികം വരുന്ന സമ്മാനങ്ങൾ ആണ് ഫുട്ബോൾ ടൂർണമെന്റ് സമ്മാനകൂപ്പണിലുമാ യി യുവധാര സംഘടിപ്പിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button