വെസ്റ്റ് നൈൽ പനി പടരുന്നു ; രോഗ ബാധിതരുടെ എണ്ണം 11 ആയി
കോഴിക്കോട്: സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്. കോഴിക്കോട് രണ്ട് പേരുടെ മരണം വെസ്റ്റ് നൈൽ മൂലമാണോ എന്ന് സംശയമുള്ളതിനാൽ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
കോഴിക്കോട് നാല് പേർക്കും മലപ്പുറത്ത് അഞ്ചും തൃശ്ശൂരിൽ രണ്ട് പേർക്കുമാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേർ രോഗമുക്തരായി. പനിയെ തുടർന്ന് ചികിത്സ തേടിയവരിൽ വെസ്റ്റ് നൈൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ വെസ്റ്റ്നൈൽ വൈറസ് കണ്ടെത്തിയിരുന്നു.
പിന്നീട് പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ചില പക്ഷികളിൽ നിന്നും ക്യൂലക്സ് കൊതുക് വഴിയുമാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. പ്രായമായവർ മറ്റ് രോഗങ്ങളുള്ളവർ എന്നിവരിൽ മാത്രമാണ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങാറുള്ളത്.