അന്തർദേശീയം
മയക്കുമരുന്ന് കടത്ത് ആരോപിച്ച് കൊളംബിയൻ ബോട്ട് ആക്രമിച്ച് യുഎസ്; 2 മരണം

ബൊഗോട്ട : കിഴക്കൻ പസഫിക്ക് സമുദ്രത്തിൽ കൊളംബിയൻ തീരത്ത് പ്രദേശവാസികളുടെ ബോട്ടിനുനേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
മയക്കുമരുന്ന് കടത്തിയ ബോട്ടാണെന്ന് ആരോപിച്ചാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്. വ്യാഴാഴ്‌ചയാണ് ആക്രമണമുണ്ടായത്. മയക്കുമരുന്ന് ഭീഷണി നേരിടാനെന്ന പേരിൽ വ്യാപക ആക്രമണമാണ് മേഖലയിൽ യുഎസ് നടത്തുന്നത്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നിരവധിപേരാണ് ഇതിനകം കൊല്ലപ്പെട്ടത്.



