അന്തർദേശീയം

ചൈനയിലും തായ്‌വാനിലും നാശം വിതച്ച് ഡോൾഫിൻ ചുഴലി; 1300 വിമാന സര്‍വീസുകൾ റദ്ദാക്കി

ബീജിങ് : അതിശക്തമായ ഡോൾഫിൻ ചുഴലിക്കാറ്റ് ചൈനയുടെ കിഴക്കൻ തീരങ്ങളിലേക്ക് അടുക്കുന്നതോടെ വൻ നാശനഷ്ടവും പ്രതിസന്ധിയും തുടരുന്നു. ചൈനക്ക് പുറമെ തായ്‌വാനിലും ജപ്പാനിലെ ഒക്കനാവ ദ്വീപുകളിലും കഷ്ടനഷ്ടങ്ങൾ തുടരുന്നു. ഇതുവരെ നാലര ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ടുകൾ. മണിക്കൂറിൽ 162 കിലോമീറ്റര്‍ വേഗതയിൽ രൂപപ്പെട്ട ചുഴലി കനത്ത മഴയും പ്രകൃതി ദുരന്തങ്ങളും വിതച്ചാണ് മുന്നേറിയത്.

ചുഴലിയെ തുടര്‍ന്ന് ചൈനയിലും തായ്‌വാനിലും ഗതാഗത സംവിധാനങ്ങളും പ്രതിസന്ധിയിലാണ്. ഷാങ്ഹായിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളായ പുഡോങ്, ഹോങ്ഖിയാവോ എന്നിവിടങ്ങളിൽ മാത്രം 1,300 സര്‍വ്വീസുകൾ ക്യാൻസൽ ചെയ്യേണ്ടി വന്നു. ആകെ ഷ്യെഡ്യൂൾ ചെയ്ത സര്‍വ്വീസുകളുടെ എഴുപത് ശതമാനമാണിത്. ഫിലിപ്പൈൻസിൽ മണ്ണിടിഞ്ഞ് 15 പേര്‍ കൊല്ലപ്പെട്ടു.

തായ്‌വാനിലും നൂറിൽ അധികം സര്‍വ്വീസുകൾ മുടങ്ങി. ഫെറി സര്‍വ്വീസുകൾ പൂര്‍ണ്ണമായും നിര്‍ത്തി വെച്ചിരിക്കയാണ്. ചൈനീസ് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വരുംദിവസങ്ങളിൽ 200 മുതൽ 400 മില്ലിമീറ്റര്‍ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഡോൾഫിൻ ചുഴലി ചില സമയങ്ങളിൽ 216 കിലോമീറ്റർ വരെ ഉയർന്ന ഉയർന്ന വേഗത കൈവരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button